
News Now
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

ന്യൂഡല്ഹി: ഇന്ത്യന് മുന് ക്രിക്കറ്റ് താരം യശ്പാല് ശര്മ(66) അന്തരിച്ചു. 1983ല് ലോക കിരീടം ഉയര്ത്തിയ കപില്ദേവിന്റെ സംഘത്തില് അംഗമാണ്. ഹൃദയാഘാതത്തെ തുടര്ന്നാണ് മരണം.
മധ്യനിരയില് ആക്രമണ ബാറ്റിങ് പുറത്തെടുത്തിരുന്ന യശ്പാല് ശര്മയുടെ മികവിലായിരുന്നു 1983 ലോകകപ്പിലെ സെമിയില് ഇന്ത്യ ജയിച്ചു കയറിയത്. 1970കളിലും എണ്പതുകളിലും ഇന്ത്യന് ക്രിക്കറ്റില് നിറഞ്ഞ പഞ്ചാബി താരം 37 ടെസ്റ്റുകളില് ഇന്ത്യക്കായി കളിച്ചു.
1979ല് ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. 1606 റണ്സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് വട്ടം മൂന്നക്കം കടന്നപ്പോള് 9 അര്ധ ശതകങ്ങളും നേടി. 33 ആണ് ബാറ്റിങ് ശരാശരി.
1983 ലോകകപ്പ് സെമി ഫൈനലില് ഇംഗ്ലണ്ടിനെതിരെ ഓള്ഡ് ട്രഫോര്ഡില് 115 പന്തില് നിന്ന് 61 റണ്സ് നേടി യശ്പാല് ശര്മയുടെ ഇന്നിങ്സ് ആണ് 214 റണ്സ് വിജയ ലക്ഷ്യം മറികടക്കാന് ഇന്ത്യയെ തുണച്ചത്. അദ്ദേഹമായിരുന്നു ഇവിടെ ഇന്ത്യയുടെ ടോപ് സ്കോറര്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

