15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പര

India’s squad for tour of Zimbabwe
ശുഭ്മാന്‍ ഗില്‍Source by : ബിസിസിഐ
Last Updated :24 June 2024, 6:33 pm IST

News Now

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലാണ് ടീമിന്റെ ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. 15 അംഗ സംഘത്തെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്.

ലോകകപ്പ് ടീമിലെ മിക്ക സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുദിച്ച് യുവ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ് അടക്കമുള്ളവര്‍ക്ക് വിശ്രമം.

സഞ്ജുവിനു പുറമെ ധ്രുവ് ജുറേലും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് എന്നിവരും ടീമിലുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ സിംബാബ്‌വെക്കെതിരെ കളിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജൂലൈ ആറിനാണ് ആദ്യ പോരാട്ടം. രണ്ടാം പോരാട്ടം ജൂലൈ ഏഴിനും മൂന്നാം പോരാട്ടം ജൂലൈ പത്തിനും നടക്കും. ജൂലൈ 13, 14 തീയതികളിലാണ് നാലും അഞ്ചും മത്സരങ്ങള്‍. ജൂലൈ ആദ്യം ഇന്ത്യ സിംബാബ്‌വെയിലെ ഹരാരെയില്‍ എത്തും.

ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ധ്രുവ് ജുറേല്‍, നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമദ്, മുകേഷ് കുമാര്‍, കുമാര്‍ ദേശ്പാണ്ഡെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates