ഇംഗ്ലണ്ടിനെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തതിനൊപ്പം റെക്കോര്‍ഡുകളുടെ പെരുമഴയാണ് ബുമ്ര സൃഷ്ടിച്ചത്

ബുമ്ര/ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:04 am IST

News Now

ലണ്ടന്‍: നെതര്‍ലന്‍ഡ്‌സിനെതിരെ ബാറ്റിങ് കരുത്ത് കാണിച്ച് വിറപ്പിച്ചാണ് ഇംഗ്ലണ്ട് പരമ്പര തൂത്തുവാരിയത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് മുന്‍പിലെത്തിയ ഈ ബാറ്റിങ് നിരയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇംഗ്ലണ്ടിനെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തതിനൊപ്പം റെക്കോര്‍ഡുകളുടെ പെരുമഴയാണ് ബുമ്ര സൃഷ്ടിച്ചത്. 

ഇംഗ്ലണ്ട് മണ്ണില്‍ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ പേസ് ബൗളര്‍ ആദ്യമായാണ് ആറ് വിക്കറ്റ് വീഴ്ത്തുന്നത്. 7.2 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയാണ് ബുമ്ര ആറ് വിക്കറ്റ് പിഴുതത്. ഇംഗ്ലണ്ടിലെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ഏകദിന ബൗളിങ് ഫിഗറുമാണ് ബുമ്ര ഇവിടെ തന്റെ പേരില്‍ കുറിച്ചത്. 6-25 എന്ന സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പ്രകടനമാണ് ബുമ്ര ഇവിടെ മറികടന്നത്. 

ഏകദിനത്തിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗറുമാണ് ബുമ്ര ഓവലില്‍ കണ്ടെത്തിയത്. 6-4 എന്ന ബൗളിങ് ഫിഗറുമായി സ്റ്റുവര്‍ട്ട് ബിന്നിയാണ് ഒന്നാമത്. 12 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ കുംബ്ലേയാണ് രണ്ടാമത്. 

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ ആതിഥേയര്‍ക്ക് ഇരട്ട പ്രഹരം ഏല്‍പ്പിച്ചാണ് ബുമ്ര തുടങ്ങിയത്. ജേസന്‍ റോയിയേയും റൂട്ടിനേയും മടക്കിയ ഓവര്‍ ബുമ്ര മെയ്ഡനാക്കുകയും ചെയ്തു. ഡക്കായാണ് റോയും പൂജാരയും മടങ്ങിയത്. അപകടകാരിയായ ബെയര്‍‌സ്റ്റോയേയും ലിവിങ്‌സ്റ്റണിനേയും പിന്നാലെ ബുമ്ര കൂടാരം കയറ്റി. വാലറ്റത്തെയും തകര്‍ത്ത് ബുമ്ര തന്റെ ബൗളിങ് ഫിഗര്‍ 7.2-3-19-6 എന്ന നിലയിലാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates