അതിവേ​ഗം 50 വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരം! പുതിയ റെക്കോർഡ് സ്ഥാപിച്ച് 22കാരി സ്പിന്നർ

നേട്ടം വനിതാ ഏഷ്യാ കപ്പ് സെമിയിൽ

Shree Charani
Shree Charanix
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :11 സെപ്റ്റംബർ 2026, 12:15 pm IST

ദുബൈ: വനിതാ അന്താരാഷ്ട്ര ടി20യിൽ പുതിയ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ യുവ സ്പിന്നർ ശ്രീ ചരണി. വനിതാ ടി20യിൽ അതിവേ​ഗം 50 വിക്കറ്റുകൾ വീഴ്ത്തുന്ന ഇന്ത്യൻ താരമായി ശ്രീ ചരണി മാറി. 22കാരി തന്റെ 29ാം പോരാട്ടത്തിലാണ് 50 വിക്കറ്റുകൾ വീഴ്ത്തിയത്. ലോക റെക്കോർഡിൽ താരം രണ്ടാം സ്ഥാനത്തുമെത്തി.

വനിതാ ഏഷ്യാ കപ്പ് പോരാട്ടത്തിൽ ബം​ഗ്ലാദേശിനെതിരായ സെമി പോരാട്ടത്തിലാണ് ചരണിയുടെ നേട്ടം. ആറാം ഓവറിൽ ജുവൈരിയ ഫിർദൗസിനെ പുറത്താക്കിയാണ് ഇന്ത്യൻ താരം 50 വിക്കറ്റുകൾ തികച്ചത്. മത്സരത്തിൽ 4 ഓവർ എറിഞ്ഞ താരം 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.

28 മത്സരങ്ങളിൽ നിന്നു 50 വിക്കറ്റുകൾ വീഴ്ത്തിയ ചൈനയുടെ മെങ്റ്റിങ് ലിയുവിനാണ് റെക്കോർഡിൽ ഒന്നാം സ്ഥാനം. ശ്രീ ചരണിക്ക് പുറമേ 29 മത്സരങ്ങളിൽ നിന്നു ന്യൂസിലൻഡ് താരം ലീ കാസ്പെറെകും വെസ്റ്റ് ഇൻഡീസിന്റെ അനീസ മുഹമ്മദും 29 മത്സരങ്ങളിൽ നിന്നു 50 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

പ്രായത്തിന്റെ റെക്കോർഡിലും ശ്രീ ചരണി തന്റെ പേര് എഴുതി ചേർത്തു. വനിതാ ടി20യിൽ 50 വിക്കറ്റുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ താരമായും ശ്രീ ചരണി മാറി. 20 വർഷവും 334 ദിവസവും പ്രായമുള്ളപ്പോൾ 50 വിക്കറ്റുകൾ നേടിയ രാധ യാദവാണ് പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യൻ താരം. 22 വയസും 37 ദിവസവും പ്രായമുള്ളപ്പോഴാണ് ശ്രീ ചരണി 50 വിക്കറ്റ് നേട്ടത്തിലെത്തിയത്. 20 വയസും 300 ദിവസവും പ്രായമുള്ളപ്പോൾ 50 വിക്കറ്റുകൾ നേടിയ ഇം​ഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റനാണ് നേട്ടത്തിൽ ഒന്നാമത്.

News Now

Summary

Young India spinner Shree Charani etched her name in the record books on Thursday, becoming the fastest Indian bowler to reach 50 wickets in women's T20Is and achieving the milestone at the age of just 22

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics