9 സ്ലിപ്പ്! വിചിത്ര ഫീല്‍ഡ് സെറ്റുമായി നോര്‍വെ(വീഡിയോ)

9 സ്ലിപ്പുകളുമായി റൊമാനിയക്കെതിരെ കളിച്ച നോര്‍വെയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:07 am IST
Edited by :migrator

വിചിത്ര ഫീല്‍ഡ് സെറ്റുമായി നോര്‍വേ. 9 സ്ലിപ്പുകളുമായി റൊമാനിയക്കെതിരെ കളിച്ച നോര്‍വെയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. യൂറോപ്യന്‍ ക്രിക്കറ്റ് ലീഗിലാണ് സംഭവം. 

9 ഫീല്‍ഡര്‍മാരേയും സ്ലിപ്പില്‍ നിര്‍ത്താനാണ് ബൗളര്‍ തീരുമാനിച്ചത്. ഇതിന്റെ വീഡിയോ പങ്കുവെച്ച് ഫോക്‌സ് സ്‌പോര്‍ട്‌സും എത്തി.
ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ നോര്‍വെയാണ് ആദ്യം ബാറ്റ് ചെയ്തത്. 10 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 97 റണ്‍സ്. ചെയ്‌സ് ചെയ്ത് ഇറങ്ങി റൊമേനിയ 54 റണ്‍സിന്റെ തോല്‍വി വഴങ്ങി. 

റൊമാനിയയുടെ റാസ ഇഖ്ബാല്‍ ആണ് ടോപ് സ്‌കോറര്‍. 16 പന്തില്‍ നിന്നാണ് റാസ 32 റണ്‍സ് നേടിയത്. പിന്നാലെ റൊമാനിയയുടെ നാല് വിക്കറ്റും ഇഖ്ബാല്‍ വീഴ്ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now