
അടിച്ചു പറത്തിയപ്പോള്‍ കോഹ്ലിയുടെ റെക്കോര്‍ഡിനൊപ്പം; 'സിക്സര്‍ മഴ'യില്‍ അഭിഷേക് തീര്‍ത്തത് പുതുചരിത്രം
സെഞ്ച്വറി നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയെ മറികടക്കുകയും ചെയ്തു

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള ഓപ്പണര്‍ അഭിഷേക് ഇടിമുഴക്കയാപ്പോള് പിറന്നത് പുതുചരിത്രം. ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയെത്തി. കൂടാതെ സെഞ്ച്വറി നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയെ മറികടക്കുകയും ചെയ്തു. കുട്ടിക്രിക്കറ്റില്‍ എട്ട് സെഞ്ച്വറിയാണ് രോഹിതിന്റെ പേരിലുള്ളത്.
WHAT TO READ NEXT

50 റണ്‍സ് ദൂരം മാത്രം, ധോനിയെ മറികടക്കാൻ കെ എല്‍ രാഹുൽ ഒരുങ്ങുന്നു
ððððð'ð ðð¯pic.twitter.com/Ob6i2U29y4
— SunRisers Hyderabad (@SunRisers) April 21, 2026
അന്‍പത് പന്തില്‍ താഴെ രണ്ട് ഐപിഎല്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി. മത്സരത്തില്‍ 135 റണ്‍സുമായി അഭിഷേക് പുറത്താകാതെ നിന്നു. 10 സിക്സറുകളും 10 ഫോറുകളും ഉള്‍പ്പെട്ടതായിരുന്നു ആ ഇന്നിങ്സ്. വെറും 47 പന്തില്‍ നിന്നാണ് അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 40 പന്തില്‍ നിന്ന് അഭിഷേക് സെഞ്ച്വറി നേടിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ ഇന്നിങ്സിന്റെ 15-ാം ഓവറിലെ രണ്ടാം പന്തില്‍ നിതീഷ് റാണയെ സിക്സറിന് പറത്തിയാണ് അദ്ദേഹം 100 റണ്‍സ് തികച്ചത്. ഇത് രണ്ടാം തവണയാണ് അഭിഷേക് ഒരു ഇന്നിങ്സില്‍ പത്ത് സിക്സറുകള്‍ പറത്തുന്നത്.
ടി20 ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി ക്രിസ് ഗെയിലിന്റെ പേരിലാണ്. 22 സെഞ്ച്വറികളാണ് ഗെയിലിന്റെ പേരിലുള്ളത്. രണ്ടാമത് പന്ത്രണ്ട് സെഞ്ച്വറി നേടിയ പാക് താരം ബാബര്‍ അസമും മൂന്നാമത് പത്ത് സെഞ്ച്വറി നേടിയ ഡേവിഡ വാര്‍ണറുമാണ്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Abhishek Sharma equals Virat Kohli’s record with blistering 47-ball century vs DC in IPL 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



