
അഭിഷേക് ശർമയെ പാകിസ്ഥാന് പേടി?, നസീം ഷായെ കളത്തിലിറക്കും, ഉസ്മാൻ താരിഖിന് പ്രത്യേക ചുമതലയും
താരത്തിന്റെ പ്രകടനം വലിയ വെല്ലുവിളിയായാണ് പാകിസ്ഥാൻ ടീം വിലയിരുത്തുന്നത്. മികച്ച ബാറ്ററായതിനാൽ മാത്രമല്ല, ഗെയിം പ്ലാൻ തന്നെ അട്ടിമറിക്കാൻ അഭിഷേകിന് കഴിയും എന്നതാണ് പാകിസ്ഥാൻ ഭയക്കുന്ന പ്രധാന കാരണം.

കൊളംബോ: ഇന്ത്യ–പാകിസ്ഥാൻ പോരാട്ടത്തിൽ നിർണ്ണായക പ്രകടനം കാഴ്ചവെക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ഒരു താരമാണ് ഇന്ത്യൻ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ. താരത്തിന്റെ പ്രകടനം വലിയ വെല്ലുവിളിയായാണ് പാകിസ്ഥാൻ ടീം വിലയിരുത്തുന്നത്. മികച്ച ബാറ്ററായതിനാൽ മാത്രമല്ല, ഗെയിം പ്ലാൻ തന്നെ അട്ടിമറിക്കാൻ അഭിഷേകിന് കഴിയും എന്നതാണ് പാകിസ്ഥാൻ ഭയക്കുന്ന പ്രധാന കാരണം.
പുതിയ പന്തിൽ ഫാസ്റ്റ് ബൗളേഴ്‌സിനെ ഉപയോഗിച്ച് ആക്രമിക്കുക, പിന്നാലെ മിഡിൽ ഓവറുകളിൽ സ്പിൻ ഉപയോഗിച്ച് സ്കോർ നിയന്ത്രിച്ചു മത്സരം പാക് ടീമിന്റെ വശത്താക്കുക എന്നതാണ് ടൂർണമെന്റിലുടനീളം പാകിസ്ഥാൻ സ്വീകരിച്ച സമീപനം. പേസറായ നസീം ഷായെ ആദ്യ രണ്ട് മത്സരങ്ങളിലും പാകിസ്ഥാൻ കളിപ്പിച്ചിട്ടില്ല. അഭിഷേകിനെ വീഴ്ത്താൻ നസീം ഷായെ പാക് ടീം മാറ്റി നിർത്തി എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ ഓപ്പണർമാർക്ക് നേരെ എറിയുന്ന ആദ്യ 12 പന്തുകൾ പാകിസ്ഥാനെ സംബന്ധിച്ച് നിർണായകമാണ്. ആദ്യ രണ്ട് ഓവറിൽ തന്നെ ഓപ്പണർമാരെ പുറത്താക്കാൻ കഴിഞ്ഞാൽ പിന്നീട് കാര്യങ്ങൾ അനുകൂലമാകും. അല്ലെങ്കിൽ സ്പിന്നർമാരെ റൺസ് നിയന്ത്രണത്തിക്കാനായി കളത്തിലിറങ്ങും. രണ്ട് നീക്കവും ഒരു പോലെ അതിജീവിക്കാൻ അഭിഷേകിന് കഴിയും അതാണ് പാക് ടീമിനെ വെട്ടിലാക്കുന്നത്.
WHAT TO READ NEXT

ഇന്ത്യ- പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം, സഞ്ജു ഉണ്ടാകുമോ?
ഏഷ്യ കപ്പ് 2025 സൂപ്പർ ഫോറിൽ അഭിഷേകിന്റെ ബാറ്റിന്റെ ചൂട് പാകിസ്ഥാൻ നേരിട്ടറിഞ്ഞതാണ്. 39 പന്തിൽ 74 റൺസ് നേടിയ അഭിഷേകിന്റെ ബാറ്റിങ് ആണ് ഇന്ത്യൻ ടീമിന് വിജയം സമ്മാനിച്ചത്. ഇതേ പ്രകടനം വീണ്ടും ആവർത്തിക്കാതിരിക്കാൻ അഭിഷേകിനെ പുറത്താക്കാനുള്ള ചുമതല ഇത്തവണ സ്പിന്നർ ഉസ്മാൻ താരിഖിനായിരിക്കും പാക് ടീം നൽകുക.
ഇടം കയ്യൻമാർക്കെതിരെ ഓഫ് സ്പിൻ ബൗൾ ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാൽ താരിഖിന്റെ ശക്തി ടേണിൽ മാത്രം അല്ല, ടൈമിങ് തകർക്കാനുള്ള കഴിവിലാണ്. ബാറ്ററുടെ പാഡ് ലൈൻ ലക്ഷ്യമാക്കി ബൗൾ ചെയുകയും, ബൗളിങ് സ്പീഡിൽ വ്യത്യാസം വരുത്തുന്നതും അഭിഷേകിനെ സമ്മർദ്ദത്തിലാക്കും എന്നാണ് വിലയിരുത്തൽ. ഇത് മുന്നിൽ ക്രീസിൽ നിന്ന് പിന്നോട്ട് മാറി ഓഫ് സൈഡിലേക്ക് കളിക്കാൻ താരത്തിന് കഴിയും എന്നതാണ് പ്രത്യേകത.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Abhishek Sharma poses big threat as Pakistan plot spin trap in India clash
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




