ആരാണ് പ്രചോദനം? ഗില്‍ക്രിസ്റ്റ്, സൈമണ്ട്‌സ്, മഗ്രാത്ത്, ഡൊണാള്‍ഡ്... സച്ചിന്‍, സച്ചിന്‍, സച്ചിന്‍, സച്ചിന്‍! (വീഡിയോ)

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:45 am IST

News Now

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യ- ന്യൂസിലന്‍ഡ് താരങ്ങളോട് ചോദ്യവുമായി ഐസിസി. കരിയിറില്‍ സ്വാധീനിച്ചിട്ടുള്ള ടെസ്റ്റ് താരം ആരാണെന്ന ചോദ്യമാണ് താരങ്ങളോട് ഐസിസി ചോദിച്ചത്. ഇതിന് താരങ്ങള്‍ നല്‍കുന്ന മറുപടി വീഡിയോയായി ഐസിസി പുറത്തിറക്കി. 

ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ജസ്പ്രിത് ബുമ്‌റ, ഋഷഭ് പന്ത് ന്യൂസിലന്‍ഡ് താരങ്ങളാണ് ബിജെ വാട്‌ലിങ്, കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം, നീല്‍ വാഗ്നര്‍ എന്നിവരുടെ മറുപടികളാണ് വീഡിയോയില്‍. 

ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് ഋഷഭ് പന്താണ് ആദ്യം മറുപടി പറയുന്നത്. ഓസ്‌ട്രേലിയന്‍ ഇതിഹാസം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റാണ് പന്തിന്റെ ഹീറോ. 

ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഗ്രാന്‍ഡ് ഹോമിന്റെ പ്രിയ താരവും ഓസീസിന്റെ തന്നെ. മുന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സാണ് ഗ്രാന്‍ഡ് ഹോമിനെ സ്വാധീനിച്ച താരം. 

ബുമ്‌റയെ സ്വാധീനിച്ച താരം ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പേസര്‍ അലന്‍ ഡൊണാള്‍ഡാണ് നീല്‍ വാഗ്നറുടെ പ്രിയപ്പെട്ട താരം. 

ആര്‍ അശ്വിന്‍, പൂജാര, ഇഷാന്ത്, വാട്‌ലിങ് എന്നിവര്‍ തങ്ങളുടെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് ഏറ്റവും പ്രചോദനമായി മനസില്‍ കൊണ്ടു നടന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറെയാണെന്ന് പറയുന്നു. 

താന്‍ കുഞ്ഞായിരിക്കുമ്പോള്‍ സച്ചിന്‍ ചെന്നൈയില്‍ സെഞ്ച്വറി നേടിയത് അശ്വിന്‍ വീഡിയോയില്‍ ഓര്‍ക്കുന്നുണ്ട്. പൂജാര സച്ചിനൊപ്പം ദ്രാവിഡ്, ഗാംഗുലി എന്നിവരുടെ പേരുകള്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates