
News Now
'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാറില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ വോണ്‍. ഇത് അവമതിപ്പുണ്ടാക്കിയതായാണ് വോണ്‍ ട്വിറ്ററില്‍ കുറിച്ചത്.
വിരാട് കോഹ് ലിക്ക് ശേഷമുള്ള വലിയ താരം എന്നാണ് രവീന്ദ്ര ജഡേജയെ മൈക്കല്‍ വോണ്‍ വിശേഷിപ്പിച്ചത്. ജസ്പ്രീത് ബൂമ്ര, രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നീ മൂന്ന് താരങ്ങളാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. ഏഴ് കോടി രൂപയാണ് ഇവരുടെ വാര്‍ഷിക പ്രതിഫലം.
മൂന്ന് ഫോര്‍മാറ്റിലും പല ഘട്ടങ്ങളില്‍ ഇന്ത്യയുടെ നിര്‍ണായക താരമായ ജഡേജയെ എ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയത്. അഞ്ച് കോടിയാണ് എ കാറ്റഗറിയിലെ കളിക്കാരുടെ പ്രതിഫലം. ജഡേജയെ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണമായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ സെലക്ടര്‍ എംഎസ്കെ പ്രസാദും പറഞ്ഞിരുന്നു.
Disgrace ... he should be on a the biggest behind Virat ... https://t.co/vx3IqqAYJZ
â Michael Vaughan (@MichaelVaughan) April 16, 2021
റിഷഭ് പന്തിനെ ഉടനെ തന്നെ എ പ്ലസ് കാറ്റഗറിയില്‍ കാണാമെന്നും, പന്തിനൊപ്പം രവീന്ദ്ര ജഡേജയും എ പ്ലസ് കാറ്റഗറിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎസ്കെ പ്രസാദ് പറഞ്ഞു. 28 കളിക്കാരാണ് ബിസിസിഐയുടെ വാര്‍ഷിക കരാറിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



