ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം കാര്‍ത്തിക്കിനെ മാറ്റി ഇന്ത്യ ഋഷഭ് പന്തിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നിരുന്നു

ദിനേഷ് കാർത്തിക്ക്
Last Updated :20 January 2024, 9:06 am IST

News Now

ലാഹോര്‍: ദിനേശ് കാര്‍ത്തിക്കിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയ ഇന്ത്യന്‍ ടീമിന്റെ നീക്കത്തെ വിമര്‍ശിച്ച് പാക് മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം കാര്‍ത്തിക്കിനെ മാറ്റി ഇന്ത്യ ഋഷഭ് പന്തിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നിരുന്നു. 

ഇന്ത്യ വരുത്തിയ മാറ്റങ്ങളെല്ലാം നോക്കുമ്പോള്‍ അവര്‍ സമ്മര്‍ദത്തിലായിരുന്നത് പോലെയാണ് തോന്നുന്നത്. ഇത്രയും മാറ്റങ്ങള്‍ വരുത്താന്‍ പാടില്ല. ഒരു പന്ത് പോലും നേരിടാതെ തന്നെ ദിനേശ് കാര്‍ത്തിക്കിന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായി. ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത് വെച്ച് നോക്കുമ്പോള്‍ അവര്‍ കുറച്ച് ഭയന്നിരിക്കുന്നു എന്നാണ് എനിക്ക് തോന്നിയത്, തന്റെ യൂട്യൂബ് ചാനലില്‍ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു. 

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം കളിച്ച ദിനേശ് കാര്‍ത്തിക് പാകിസ്ഥാനെതിരെ നേരിട്ടത് ഒരു പന്താണ്. ഹോങ്കോങ്ങിന് എതിരെ കാര്‍ത്തിക്കിന് ബാറ്റ് ചെയ്യേണ്ടതായും വന്നില്ല. എന്നാല്‍ സൂപ്പര്‍ ഫോറില്‍ വീണ്ടും പാകിസ്ഥാന് മുന്‍പിലേക്ക് ഇന്ത്യ വന്നപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന് പകരം ഇന്ത്യ ഋഷഭ് പന്തിനെ ടീമിലേക്ക് കൊണ്ടുവന്നിരുന്നു. 

ശ്രീലങ്ക ടീം ആയാണ് കളിക്കുന്നത്. ആദ്യ കളി തോറ്റതിന് ശേഷം അവര്‍ നടത്തിയ തിരിച്ചുവരവ് അത്ഭുതപ്പെടുത്തുന്നതാണ്. ശ്രീലങ്കയ്ക്ക് മുകളില്‍ ആധിപത്യം ഇന്ത്യക്കാണ്. അതില്‍ സംശയമില്ല. എന്നാല്‍ നിലവില്‍ ശ്രീലങ്ക കളിക്കുന്ന വിധം നോക്കുമ്പോള്‍ നമ്മുക്ക് നല്ല മത്സരം കാണാനാവും എന്ന് തോന്നുന്നതായും ഇന്‍സമാം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates