
രോഹിത് തര്‍ക്കത്തില്‍ തട്ടി അജിത് അഗാര്‍ക്കര്‍ വീഴുമോ?; സെലക്ഷന് കമ്മിറ്റി ചെയര്മാന് സ്ഥാനത്ത് പുതിയ ആള് ആര്?
ബിസിസിഐ സെലക്ഷന് കമ്മിറ്റി ചെയര്മാന് സ്ഥാനത്ത് കാലാവധി തീരാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിത് അഗാര്‍ക്കറുടെ കാലാവധി നീട്ടി നല്‍കിയേക്കില്ല എന്ന് റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: ബിസിസിഐ സെലക്ഷന് കമ്മിറ്റി ചെയര്മാന് സ്ഥാനത്ത് കാലാവധി തീരാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിത് അഗാര്‍ക്കറുടെ കാലാവധി നീട്ടി നല്‍കിയേക്കില്ല എന്ന് റിപ്പോര്‍ട്ട്. പകരം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണെ ഈ സ്ഥാനത്ത് ബിസിസിഐ നിയമിച്ചേക്കുമെന്നാണ് സൂചന.
അഗാര്‍ക്കറുടെ കരാര്‍ 2026 ജൂണില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ മൂന്ന് മാസം കൂടി ബിസിസിഐ കാലാവധി നീട്ടി നല്‍കുകയായിരുന്നു. 2027 ഏകദിന ലോകകപ്പ് പൂര്‍ത്തിയാകുന്നത് വരെ അഗാര്‍ക്കാര്‍ ബിസിസിഐ സെലക്ഷന് കമ്മിറ്റി ചെയര്മാന് സ്ഥാനത്ത് തുടരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ രോഹിത് ശര്‍മയുടെ ഭാവി സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉയര്‍ന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയോടെ രോഹിത് വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കുന്നതിനെ കുറിച്ച് കോച്ച് ഗംതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്മെന്റുമായി അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ലോര്‍ഡ്സില്‍ നടന്ന മൂന്നാം ഏകദിനത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആ മത്സരം രോഹിതിന്റെ അവസാന മത്സരമായിരിക്കുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ആ മത്സരത്തില്‍ രോഹിത് സെഞ്ച്വറി നേടിയതോടെ സെലക്ടര്‍മാരും ടീം മാനേജ്മെന്റും പ്രതിരോധത്തിലായി.
ഇതിന് പിന്നാലെ അഗാര്‍ക്കറുമായി ആലോചിക്കാതെ രോഹിത് ശര്‍മ്മയെ പിന്തുണച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സായ്കിയ പ്രതികരണവുമായി രംഗത്തെത്തി. ടീം പ്ലാനുകളുടെ ഭാഗമായിരിക്കുന്നിടത്തോളം കാലം രോഹിത് കളിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ ലോര്‍ഡ്സിലെ ഏകദിനം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കില്ലെന്നും സായ്കിയ വ്യക്തമാക്കി. അതേസമയം 2027 ഏകദിന ലോകകപ്പില്‍ രോഹിത് കളിക്കുന്നത് ടീം മാനേജ്മെന്റിലെ ചിലര്‍ക്ക് താത്പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Ajit Agarkar's Job Under Threat Over Rohit Sharma Saga, Could Be Replaced By India Great
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




