മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സൂപ്പർ ബൈക്കിൽ പറന്ന് എംഎസ് ധോനി (വിഡിയോ)
ആരാധകരെ ആവേശത്തിലാഴ്ത്തി ട്രാക്കിൽ തലയുടെ മിന്നൽ വേഗം

ചെന്നൈ: മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ മഹേന്ദ്ര സിങ് ധോനിയുടെ ബൈക്ക് പ്രേമം പ്രസിദ്ധമാണ്. താരത്തിന്റെ ടു വീൽ ഗാരേജും ഫെയ്മസാണ്. ഇപ്പോഴിതാ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സൂപ്പര്‍ ബൈക്ക് ഓടിച്ച് ധോനി ആരാധകരുടെ കൈയടി വാങ്ങുകയാണ്.
ടിവിഎസ് യൂറോഗ്രിപ് സംഘടിപ്പിച്ച പ്രൊമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം ആരാധകരെ ആവേശത്തിലാഴ്ത്തി ട്രാക്കിലിറങ്ങിയത്. കമ്പനിയുടെ മുന്‍നിര മോട്ടോര്‍സൈക്കിള്‍ ടയറുകള്‍ പരീക്ഷിച്ചതിന് ശേഷം ഉയര്‍ന്ന വേഗതയില്‍ ട്രാക്ക് വലംവെച്ച ധോനിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
WHAT TO READ NEXT

ഇന്ത്യക്കായി അരങ്ങേറും മുൻപ് 'സച്ചിൻ' പാകിസ്ഥാന് വേണ്ടി കളിച്ചു!
അന്താരാഷ്ട്ര മോട്ടോര്‍ റേസിങ് സര്‍ക്യൂട്ടിലാണ് 45 കാരനായ ധോനി ബൈക്ക് ഓടിച്ചത്. റൈഡിന് ശേഷം പിറ്റ് ലെയ്‌നില്‍ തിരിച്ചെത്തിയ താരം ഹെല്‍മെറ്റ് ഊരിമാറ്റി ആരാധകരെ അഭിവാദ്യം ചെയ്തതോടെ ഗാലറി ആവേശക്കടലായി മാറി. ബൈക്കുകളോടും കാറുകളോടുമുള്ള ധോനിയുടെ അടങ്ങാത്ത അഭിനിവേശം ഒരിക്കല്‍കൂടി വ്യക്തമാക്കുന്നതായിരുന്നു ഈ പരിപാടി.
WHAT TO READ NEXT

ക്രിസ്റ്റ്യാനോ ജോർജീന വിവാഹം ശനിയാഴ്ച; അതിഥി പട്ടികയിൽ ലയണൽ മെസിയും!
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
MS Dhoni took a superbike for a spin at the Madras International Circuit, delighting fans with high-speed laps and a warm wave after stepping off the track
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



