
'വിന്റേജ് യുവി!!'... 6, 6, 6, 6, 6, 6... വീണ്ടും! (വിഡിയോ)
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കിടിലൻ അർധ സെഞ്ച്വറി

ഷാർജ: ക്യാപ്റ്റൻ യുവരാജ് സിങ് കിണ്ണൻ ഇന്നിങ്സുമായി മുന്നിൽ നിന്നു നയിച്ച പോരാട്ടത്തിൽ ഓസ്ട്രേലിയ ചാംപ്യൻസിനെ 46 റൺസിന് തകർത്ത് ഇന്ത്യ ചാംപ്യൻസ്. വേൾഡ് ചാംപ്യൻസ് ഓഫ് ലെജൻഡ്സിൽ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന വെടിക്കെട്ടാണ് യുവരാജ് പുറത്തെടുത്തത്. മിന്നും അർധ സെഞ്ച്വറിയുമായി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ യുവി നിറഞ്ഞു. ഡേവിഡ് വാർണറുടെ നേതൃത്വത്തിലാണ് ഓസ്ട്രേലിയ ചാംപ്യൻസ് ഇറങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചാംപ്യൻസ് നായക ഇന്നിങ്സ് ബലത്തിൽ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി. ഓസ്‌ട്രേലിയ ചാംപ്യൻസിനെ 16.2 ഓവറിൽ 150 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കിയാണ് മത്സരം പിടിച്ചത്.
യുവരാജ് സിങ് 44 പന്തിൽ 5 ഫോറും 6 കൂറ്റൻ സിക്സുകളും അടക്കം 71 റൺസ് അടിച്ചു കൂട്ടി. നമാൻ ഓജ (31), യൂസുഫ് പഠാൻ (20 പന്തിൽ 37), റിക്കി ധവാൻ (12 പന്തിൽ 35) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി.
197 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ക്യാപ്റ്റൻ ഉസ്മാൻ ഖവാജ റണ്ണൊന്നുമെടുക്കാതെയും ബെൻ ഡങ്ക് ആറ് റൺസെടുത്തും പുറത്തായി. എന്നാൽ ഡാർസി ഷോർട്ടും (28 പന്തിൽ 65) ജോ ബേൺസും (32 പന്തിൽ 45) ചേർന്ന് ഓസ്‌ട്രേലിയൻ സ്കോർ 100 കടത്തി. ഈ കൂട്ടുകെട്ട് പൊളിച്ച് ഓസ്ട്രേലിയയെ ഇന്ത്യ വരിഞ്ഞിട്ടു.
ഇന്ത്യയ്ക്കായി ധവാൽ കുൽക്കർണി 4 വിക്കറ്റും മോഹിത് ശർമ 3 വിക്കറ്റും വീഴ്ത്തി. പിയൂഷ് ചൗള രണ്ടും ഹർഭജൻ സിങ് ഒരു വിക്കറ്റും സ്വന്തമാക്കി.
WHAT TO READ NEXT

ഏകദിനത്തില്‍ ചരിത്രമെഴുതി രോഹിത് ശര്‍മ!
WHAT TO READ NEXT

8 'സ്വർണം' നിലനിർത്തി, 20 എണ്ണം കൈവിട്ടു! ഏഷ്യൻ ഗെയിംസിലെ ഇന്ത്യ
News Now
Summary
Yuvraj Singh stands tall with a brilliant half-century against Australia Champions
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





