
'വ്യാജ ഐഡികളുടെ തോന്ന്യവാസം കണ്ട് തളരില്ല; യഥാര്‍ഥ രാജ്യസ്നേഹികള്‍ മെഡല്‍ ജേതാക്കളെ അവഹേളിക്കില്ല'
താന്‍ ഏത് ഇനത്തിലാണ് മെഡല്‍ നേടിയതെന്ന് പോലും അറിയാത്തവരാണ് അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നും ആന്‍സി

നഗോയ: സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന അപവാദപ്രചാരണങ്ങള്‍ക്കും സൈബര്‍ അധിക്ഷേപങ്ങള്‍ക്കും കടുത്ത ഭാഷയില്‍ മറുപടി നല്കി മലയാളി ലോങ് ജംപ് താരം ആന്‍സി സോജന്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ തനിക്കെതിരെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി നടത്തുന്ന ഇത്തരം തോന്ന്യവാസം കണ്ട് തളരില്ലെന്ന് താരം വ്യക്തമാക്കി. ഏഷ്യന്‍ ഗെയിംസിലെ വനിതാ ലോങ്ജംപില്‍ 6.53 മീറ്റര്‍ ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ നേടിയത്. അവസാന ശ്രമത്തില്‍ ചൈനയുടെ ഹുവാങ് യിങ്യിങ് 6.55 മീറ്റര്‍ ചാടിയതോടെ, രണ്ട് സെന്റിമീറ്റര്‍ വ്യത്യാസത്തിലാണ് ആന്‍സിക്ക് രണ്ട് സ്വര്‍ണം നഷ്ടമായത്.
മത്സരത്തിനിടെ ആഭരണങ്ങള്‍ ധരിക്കുന്നതിനെയും വ്യക്തിപരമായ സ്റ്റൈലുകളെയും വിമര്‍ശിക്കുന്നവര്‍ക്ക് കായികരംഗത്തെക്കുറിച്ചോ അത്ലറ്റിന്റെ കഠിനാധ്വാനത്തെക്കുറിച്ചോ യാതൊരു അറിവുമില്ല. സ്വന്തം പേരില്‍ കാര്യങ്ങള്‍ പറയാന്‍ ധൈര്യമില്ലാത്തവരാണ് വ്യാജ അക്കൗണ്ടുകള്‍ക്ക് പിന്നിലൊളിക്കുന്നത്. താന്‍ ഏത് ഇനത്തിലാണ് രാജ്യത്തിനായി മെഡല്‍ നേടിയതെന്ന് പോലും അറിയാത്തവരാണ് ഈ അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നും ആന്‍സി തുറന്നടിച്ചു.
'ചെറുപ്പം മുതലേ എനിക്ക് ആഭരണങ്ങള്‍ ധരിക്കാന്‍ ഇഷ്ടമാണ്. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചയാളാണ് ഞാന്‍. വളകളുടെ ശബ്ദം കേട്ടായിരുന്നു പണ്ട് സ്കൂള്‍ തലത്തില്‍ മത്സരിച്ചത്. അത് എനിക്ക് നല്കുന്ന ആത്മവിശ്വാസം വലുതാണ്. അന്താരാഷ്ട്രതലത്തില്‍ നിരവധി മുന്‍നിര താരങ്ങള്‍ തങ്ങളുടേതായ സ്റ്റൈലുകള്‍ പിന്തുടരുന്നവരാണ്. അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് 6.88 മീറ്റര്‍ ദൂരം ചാടിയതും മാല അണിഞ്ഞുതന്നെയായിരുന്നു. ഇതിനുവേണ്ടി എത്രത്തോളം അധ്വാനം വേണമെന്ന് യാതൊരു ധാരണയും ഇല്ലാത്തവരാണ് ഇത്തരം കമന്റുമായി വരുന്നത്' -ആന്‍സി പറഞ്ഞു.
രാജ്യത്തിനായി കഷ്ടപ്പെട്ട് മെഡല്‍ നേടുന്ന താരങ്ങളെ മറ്റൊരു രാജ്യത്തും ഇത്തരത്തില്‍ നിന്ദിക്കാറില്ല. ഒരു അത്ലറ്റിന്റെ കഠിനാധ്വാനത്തെ മാനിച്ചില്ലെങ്കിലും അപമാനിക്കരുതെന്നും, യഥാര്‍ഥ രാജ്യസ്നേഹികള്‍ സ്വന്തം രാജ്യത്തിന്റെ മെഡല്‍ ജേതാക്കളെ അവഹേളിക്കില്ലെന്നും താരം ഓര്‍മിപ്പിച്ചു. ഇത്തരം നെഗറ്റീവ് കമന്റുകളൊന്നും തന്റെ ലക്ഷ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കില്ല. കൂടുതല്‍ ആത്മവിശ്വാസത്തോടും കഠിനാധ്വാനത്തോടും കൂടി വരാനിരിക്കുന്ന പോരാട്ടങ്ങളെ നേരിടുമെന്നും ആന്‍സി കൂട്ടിച്ചേര്‍ത്തു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
"Won't Back Down Before Fake Accounts": Asian Games Medalist Ancy Sojan Hits Back at Cyberbullies
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





