
ഉടന്‍ വിരമിക്കില്ല, അര്‍ജന്റീനക്കായി കളി തുടരാന്‍ ഏയ്ഞ്ചല്‍ ഡി മരിയ
2024ലെ കോപ്പ അമേരിക്ക കളിക്കാന്‍ അര്‍ജന്റീനക്കൊപ്പം ഡി മരിയ ഉണ്ടാവും എന്ന സാധ്യത തെളിയുന്നു
ബ്യൂണസ് ഐറിസ്: വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് അര്‍ജന്റൈന്‍ വിങ്ങര്‍ ഏയ്ഞ്ചല്‍ ഡി മരിയ പിന്മാറുന്നു. ഖത്തര്‍ ലോകകപ്പോടെ അര്‍ജന്റൈന്‍ ടീമില്‍ നിന്ന് വിരമിക്കും എന്ന് ഏയ്ഞ്ചല്‍ ഡി മരിയ നേരത്തെ പറഞ്ഞിരുന്നു.
ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായത് കണക്കിലെടുത്ത് അര്‍ജന്റൈന്‍ ടീമില്‍ തുടര്‍ന്ന് കളിക്കാനാണ് ഡി മരിയയുടെ തീരുമാനം എത്ത് ടിവൈസി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Ãngel Di MarÃa set to continue with the Argentina national team. https://t.co/lKjB25eeOz pic.twitter.com/pJWtaUWxw0
â Roy Nemer (@RoyNemer) December 23, 2022
ഇതോടെ 2024ലെ കോപ്പ അമേരിക്ക കളിക്കാന്‍ അര്‍ജന്റീനക്കൊപ്പം ഡി മരിയ ഉണ്ടാവും എന്ന സാധ്യത തെളിയുന്നു. ലോകകപ്പ് ഫൈനലില്‍ ഡി മരിയയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. പിന്നാലെ 36ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ വല കുലുക്കു അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി.
ഒളിംപിക്‌സ് ഫൈനല്‍, കോപ്പ അമേരിക്ക ഫൈനല്‍, ഫൈനലിസിമ എന്നിവയില്‍ ഗോള്‍ നേടുന്ന താരമായി ഡി മരിയ മാറിയിരുന്നു. 129 മത്സരങ്ങളാണ് അര്‍ജന്റീനക്ക് വേണ്ടി താരം കളിച്ചത്. 2008ലായിരുന്നു അരങ്ങേറ്റം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






