News Now
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

ചെന്നൈ: കോഹ് ലിയുടെ ക്യാപ്റ്റന്സിയെ ചൊല്ലിയുള്ള ചര്ച്ചകള് അനാവശ്യമാണെന്ന് ഇംഗ്ലണ്ട് മുന് താരം കെവിന് പീറ്റേഴ്സന്. എന്നാല് കോഹ് ലിക്ക് കീഴില് തുടരെ നാല് ടെസ്റ്റുകള് തോറ്റ സാഹചര്യത്തിലും, രഹാനെ മികവ് കാണിക്കുന്നതിനാലും നായക മാറ്റ ചര്ച്ചകള് തുടര്ന്നുകൊണ്ടിരിക്കുമെന്ന് പീറ്റേഴ്സന് ചൂണ്ടിക്കാണിച്ചു.
കാര്യങ്ങളില് മാറ്റമുണ്ടാവും എന്ന് ഞാന് കരുതുന്നില്ല. എന്നാല് ക്യാപ്റ്റന്സിയെ ചുറ്റിപറ്റിയുള്ള ചര്ച്ചകള് ഉയരുന്നത് ഇല്ലാതാക്കുക അസാധ്യമാണ്. സമൂഹമാധ്യമങ്ങളില്, റേഡിയോ സ്റ്റേഷനില്, ടെലിവിഷന് ചര്ച്ചകളില് എന്നിവയിലെല്ലാം എന്ത് മാറ്റമാണ് വേണ്ടത് എന്നതില് ആഴമേറിയ ചര്ച്ചകള് നടക്കുകയാണ്.
ദേശിയ ടീമിന്റെ ക്യാപ്റ്റനാവുക എന്നത് പ്രയാസമേറിയ കാര്യമാണ്. കോഹ് ലിയുടെ ശ്രദ്ധ കളയുന്നതാണ് ഈ ചര്ച്ചകള്. എന്നാല് രണ്ടാം ടെസ്റ്റില് ഇന്ത്യയെ ജയത്തിലേക്ക് നയിക്കാന് മാത്രം പ്രാപ്തനാണ് വിരാട് കോഹ്ലിയെന്നും പീറ്റേഴ്സന് പറഞ്ഞു.
ആദ്യ ടെസ്റ്റ് നഷ്ടമായ സ്റ്റുവര്ട്ട് ബ്രോഡിന് രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള് സമ്മര്ദം കൂടുതലായിരിക്കും എന്നും പീറ്റേഴ്സന് പറഞ്ഞു. ഇന്ത്യയില് മികവ് കാണിക്കാന് ബ്രോഡിന് കഴിഞ്ഞിട്ടില്ല. 6 ടെസ്റ്റില് നിന്ന് 10 വിക്കറ്റ്, 54 എന്ന ശരാശരിയില് മികച്ച നേട്ടമല്ലെന്നും പീറ്റേഴ്സന് ചൂണ്ടിക്കാണിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



