
News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

അബുദാബി: ഐപിഎല്ലിൽ ഇന്നലെ നടന്ന മുബൈ ഇന്ത്യൻസ്- രാജസ്ഥാൻ റോയൽസ് പോരാട്ടത്തിലെ മറക്കാനാവാത്ത രംഗമാണ് ജോഫ്രെ ആർച്ചറുടെ ആ മാസ്മരിക ക്യാച്ച്. കാണികളെ മാത്രമല്ല. സഹ താരങ്ങളെ വരെ അമ്പരപ്പിച്ച ഫീൽഡിങായിരുന്നു ആർച്ചർ പുറത്തെടുത്തത്. ആർച്ചറുടെ ക്യാച്ചിന്റെ വീഡിയോയേക്കാൾ സഹതാരങ്ങളിൽ ചിലരുടെ റിയാക്ഷൻ വീഡിയോ ഇപ്പോൾ ഹിറ്റായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.
യുവതാരം കാർത്തിക് ത്യാഗിയുടെ പന്തിൽ മുംബൈയുടെ ഇഷാൻ കിഷനെ പുറത്താക്കാൻ ബൗണ്ടറി ലൈനിനു സമീപം ആർച്ചർ സ്വന്തമാക്കിയ ക്യാച്ചാണ് എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചത്. മുംബൈ ഇന്നിങ്സിലെ 11–ാം ഓവറിലായിരുന്നു ആർച്ചറിന്റെ മാസ്മരിക ക്യാച്ചിന്റെ പിറവി. കാർത്തിക് ത്യാഗി എറിഞ്ഞ ഈ ഓവറിലെ നാലാം പന്ത് സിക്സർ പറത്താനുള്ള ഇഷാൻ കിഷന്റെ ശ്രമമാണ് ആർച്ചറിന്റെ കൈകളിൽ അവസാനിച്ചത്.
This was an unbelievable catch by #archer ! #IPL #MIvsRR pic.twitter.com/OGDUEHSRoY
â Harsh Goenka (@hvgoenka) October 25, 2020
ഓഫ്സൈഡിനു വെളിയിൽ കാർത്തിക് ത്യാഗി എറിഞ്ഞ ഷോർട്ട് ബോളിലേക്ക് ബാറ്റു വീശിയ ഇഷാൻ കിഷന്റെ ശ്രമം പാഴായില്ല. അരികിൽ തട്ടിയുയർന്ന പന്ത് തേഡ്മാനിലേക്ക്. ഉയർന്നുവന്ന പന്തിന് കണക്കാക്കി നിലയുറപ്പിച്ച ആർച്ചറിന്റെ കണക്കുകൂട്ടൽ ചെറുതായി പിഴച്ചു. മുന്നോട്ടു കയറിനിന്ന ആർച്ചറിനെ മറികടന്ന് ബൗണ്ടറി ലൈനിനു കണക്കാക്കി നീങ്ങിയ പന്തിലേക്ക് ആർച്ചർ ഉയർന്നുചാടി. അന്തരീക്ഷത്തിൽ അൽപം പിന്നിലേക്ക് വളഞ്ഞ് ഒറ്റക്കൈയിൽ അദ്ദേഹം പന്ത് പിടിച്ചെടുത്തു!
Expressions galore as @JofraArcher takes a blinder #Dream11IPL pic.twitter.com/j0Xb9TSJ0g
â IndianPremierLeague (@IPL) October 25, 2020
സീസണിലെ മികച്ച ക്യാച്ചുകളുടെ കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കാവുന്ന വിസ്മയ പ്രകടനമാണ് ആർച്ചറിന്റേത്. ടീമിന്റെ ആവശ്യമനുസരിച്ച് നിർണായക സമയത്ത് വിക്കറ്റുകളും സിക്സറുകളും നേടുന്നത് പതിവാക്കിയ ആർച്ചറിന്റെ വക, ഫീൽഡിങ്ങിലും ഒരു മാസ്മരിക പ്രകടനം.
Wot a one handed catch! Jofra Archer, You beauty#MIvsRR #RRvMI pic.twitter.com/xfP9SRsBek
â Siju Moothedath (@SijuMoothedath) October 25, 2020
ആർച്ചർ ക്യാച്ചെടുക്കുമ്പോൾ ഫീൽഡിന്റെ മറ്റൊരറ്റത്ത് വിസ്മയത്തോടെ നോക്കിനിൽക്കുന്ന റിയാൻ പരാഗ് ഉൾപ്പെടെയുള്ളവരുടെ ഭാവപ്രകടനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പന്തെറിഞ്ഞ കാർത്തിക് ത്യാഗി അവിശ്വസനീയതയോടെ തലയിൽ കൈവയ്ക്കുന്നതും വീഡിയോയിൽ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


