അമ്പെയ്ത്ത് ലോകകപ്പ്; ഇന്ത്യന്‍ പുരുഷന്‍മാര്‍ക്ക് സ്വര്‍ണം, വനിതാ ടീമിന് വെള്ളി

ടീം കോംപൗണ്ട് ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം

Archery World Cup Stage 2- India men's compound team wins gold
സ്വർണം നേടിയ ഇന്ത്യൻ ടീംSource by : എക്സ്
Last Updated :10 May 2025, 4:41 pm IST

മെക്‌സിക്കോ സിറ്റി: അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 2 പുരുഷന്‍മാരുടെ കോംപൗണ്ട് വിഭാഗത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. അഭിഷേക് വര്‍മ, ഓജസ് ഡിയോടല്‍, റിഷഭ് യാദവ് എന്നിവരടങ്ങിയ ടീമാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. വനിതാ വിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളി നേട്ടവമുണ്ട്.

പുരുഷ ഫൈനലില്‍ ആതിഥേയരായ മെക്‌സിക്കോയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ 228നു എതിരെ 232 പോയിന്റുകള്‍ ഇന്ത്യ എയ്തു വീഴ്ത്തി.

വനിതാ ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ മെക്‌സിക്കന്‍ വനിതകളോടാണ് പരാജയപ്പെട്ടത്. 221-234 എന്ന പോയിന്റ് നിലയിലാണ് മത്സരം അവസാനിച്ചത്. ജ്യോതി സുരേഖ വെന്നം, മധുര ധമന്‍ഗോന്‍കര്‍, ചികിത തനിപര്‍തി എന്നിവരടങ്ങിയ സംഘമാണ് കോംപൗണ്ട് ഫൈനലിലേക്ക് മുന്നേറിയത്.

മിക്‌സഡ് ടീമിനത്തില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ മൊത്തം ഇന്ത്യക്ക് 3 മെഡലുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now