
ഐപിഎല്ലിൽ കളിച്ചത് ഒറ്റ കളി; മുംബൈ ടീമിനായി 66 റൺസും 3 വിക്കറ്റും മാൻ ഓഫ് ദി മാച്ചും; 'സർവം' അർജുൻ ടെണ്ടുൽക്കർ
മുംബൈ ടി20 ലീഗിൽ എആർസിഎസ് അന്ധേരിയെ ജയത്തിലേക്ക് അതിവേഗം എത്തിച്ചു

മുംബൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമിലുണ്ടായിട്ടും ഒരു മത്സരം മാത്രം കളിക്കാൻ അവസരം കിട്ടിയ അർജുൻ ടെണ്ടുൽക്കർ മുംബൈ ടി20 ലീഗിൽ ഓൾ റൗണ്ട് മികവുമായി മിന്നും ഫോമിൽ. ബാറ്റിങിലും ബൗളിങിലും മിന്നും പ്രകടനം പുറത്തെടുത്ത താരം കളിയിലെ കേമനുമായി.
എആർസിഎസ് അന്ധേരിക്ക് വേണ്ടി കളിക്കുന്ന താരം 34 പന്തിൽ പുറത്താകാതെ 66 റൺസ് നേടി. ബൗളിങിൽ മൂന്നോവർ എറിഞ്ഞ താരം 11 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും നേടി.
ഐപിഎൽ സീസണിൽ താരം ഒരു മത്സരം മാത്രമാണ് കളിച്ചത്. അന്ന് നാലോവറിൽ 36 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി.
ബാന്ദ്ര ബ്ലാസ്റ്റേഴ്‌സിനെതിരായ പോരാട്ടത്തില്‍ അര്‍ജുന്റെ മികവിലാണ് എആര്‍സിഎസ് അതിവേഗം ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാന്ദ്ര നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി.
എആര്‍സിഎസ് വെറും 1.35 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 148 അടിച്ചാണ് ജയിച്ചത്. അര്‍ജുന്‍ 5 സിക്‌സും 4 ഫോറും സഹിതമാണ് പുറത്താകാതെ 66 റണ്‍സ് ച്ചെടുത്തു.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Ruthless Arjun Tendulkars Starry Night: 3 Overs, 3 Wickets. Then 25-Ball Fifty
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




