News Now
സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില് മികച്ച സ്കോറിലേക്ക് നീങ്ങിയ പാകിസ്ഥാന് സ്പിന്നര്മാരുടെ മുന്നില് പതറുന്നു. ഒടുവില് വിവരം കിട്ടുമ്പോള് 13 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 114 റണ്സ് എന്ന നിലയിലാണ് പാകിസ്ഥാന്. തുടക്കത്തില് ആക്രമിച്ച് കളിച്ച ഓപ്പണര് സാഹിബ്സാദാ ഫര്ഹാന്റെയും അയൂബിന്റെയും മുഹമ്മദ് ഹാരിസിന്റെയും വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്.
അര്ധസെഞ്ചറി തികച്ച ഓപ്പണര് സാഹിബ്സാദാ ഫര്ഹാന് 38 പന്തില് 57 റണ്സിലാണ് പുറത്തായത്. വരുണ് ചക്രവര്ത്തിക്കാണ് വിക്കറ്റ്. മൂന്നു സിക്സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു ഫര്ഹാന്റെ ഇന്നിങ്സ്. ഒന്നാം വിക്കറ്റില് സാഹിബ്സാദയും ഫഖര് സമാനും ചേര്ന്ന് 84 റണ്സ് കൂട്ടിച്ചേര്ത്തു. പവര്പ്ലേ അവസാനിച്ചപ്പോള് വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്സായിരുന്നു പാക്കിസ്ഥാന്റെ സമ്പാദ്യം. ഹാര്ദിക്കിന്റെ അഭാവത്തില് ശിവം ദുബെയാണ് ഇന്ത്യയുടെ ബോളിങ് ഓപ്പണ് ചെയ്തത്. ജസ്പ്രീത് ബുമ്ര, വരുണ് ചക്രവര്ത്തി, അക്ഷര് പട്ടേല് എന്നിവരെയും പവര്പ്ലേയില് ഇന്ത്യ പരീക്ഷിച്ചു.
ഫൈനലില് പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യന് ക്യാപ്റ്റന് സൂര്യകുമാര് യാദവ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ഓള്റൗണ്ടര് ഹാര്ദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങ് പ്ലേയിങ് ഇലവനിലെത്തി.
Summary
ASIA CUP FINAL 2025; INDIA VS PAKISTAN UPDATES
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





