രക്ത സമ്മര്‍ദം താഴ്ന്നു, പരിശീലനത്തിന് ഇടയില്‍ തളര്‍ന്ന് വീണ് അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കര്‍

രക്ത സമ്മര്‍ദം താഴ്ന്നതോടെയാണ് ഡെംബെലെ ഗ്രൗണ്ടില്‍ ബോധരഹിതനായി വീണതെന്നാണ് റിപ്പോര്‍ട്ട്

പരിശീലനത്തിന് ഇടയില്‍ തളര്‍ന്ന് വീണ് അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കര്‍ മൗസ ഡെംബെലെ/വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:42 am IST
Edited by :migrator

മാഡ്രിഡ്: പരിശീലനത്തിന് ഇടയില്‍ ഗ്രൗണ്ടില്‍ തളര്‍ന്ന് വീണ് അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നേറ്റ നിര താരം മൗസ ഡെംബെലെ. രക്ത സമ്മര്‍ദം താഴ്ന്നതോടെയാണ് ഡെംബെലെ ഗ്രൗണ്ടില്‍ ബോധരഹിതനായി വീണതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയായിരുന്നു സംഭവം. 

പിന്നിലേക്ക് വീണ ശേഷവും ഡെംബെലെയുടെ കാലുകള്‍ വിറയ്ക്കുന്നുണ്ടായി. ടീം അംഗങ്ങളും, മെഡിക്കല്‍ സ്റ്റാഫും ഉടനെ തന്നെ ഡെംബെലെയുടെ അടുത്തേക്ക് എത്തി. ഏതാനും നിമിഷത്തിനുള്ളില്‍ ഡെംബെലെ ബോധം വീണ്ടെടുക്കുകയും ആംബുലന്‍സിന് അടുത്തേക്ക് നടന്ന് പോവുകയും ചെയ്തു. 

ലിയോണില്‍ നിന്ന് ലോണിലാണ് ഡെംബെലെ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് എത്തിയത്. ജനുവരിയിലായിരുന്നു വരവ്. രണ്ട് കളികളില്‍ ഇതുവരെ ഇറങ്ങിയെങ്കിലും ഗോള്‍ വല കുലുക്കാനായിട്ടില്ല മുന്‍ സെല്‍ടിക് സ്‌ട്രൈക്കര്‍ക്ക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now