
News Now
ദിവസവും മുട്ട കഴിക്കാറുണ്ടോ? ഹെൽത്തിയായി കഴിക്കാൻ 6 മാർഗങ്ങൾ

'മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്; പണത്തിന്റെ അഹങ്കാരം മനസിൽ വച്ചാൽ മതി', പ്രതികരിച്ച് മേജർ രവി

ഫസീല മെഹറിന്റെ കഥ ഉർദുമാഷ്

'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്? സർവ്വമംഗളാനീ ഭവന്തു': മറുപടിയുമായി കെപി ശശികല

ദുബായ്: ക്രുനാല്‍ പാണ്ഡ്യയെ മങ്കാദിങ് ചെയ്യാനുള്ള അശ്വിന്റെ ശ്രമത്തിന് പിന്നാലെ ഡല്‍ഹി സ്പിന്നറെ ട്രോളി മുംബൈ ഇന്ത്യന്‍സ്. ക്രുനാല്‍ പാണ്ഡ്യയുടെ രസകരമായ ജിഫുമായി എത്തിയാണ് മുംബൈയുടെ മറുപടി.
മുംബൈ ഇന്നിങ്സിന്റെ 13ാം ഓവറിലാണ് സംഭവം. ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ പൊള്ളാര്‍ഡിന്റെ പൂജ്യത്തിന് പുറത്താക്കിയതിന് പിന്നാലെയാണ് ക്രൂനാലിനെ മങ്കാദിങ് ചെയ്യാന്‍ അശ്വിന്റെ ശ്രമമുണ്ടായത്. ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കാതെ അശ്വിന് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെ ബെയില്സ് ഇളക്കി.
എന്നാല്‍ ക്രുനാലിന്റെ ബാറ്റ് ക്രീസിന് ഉള്ളിലായിരുന്നു ഈ സമയം. ഈ സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അശ്വിനെ ട്രോളി മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമങ്ങളില്‍ എത്തി. കളിയിലേക്ക് വരുമ്പോള്‍ 57 റണ്‍സിന് ഡല്‍ഹിയെ വീഴ്ത്തിയാണ് മുംബൈ ഫൈനല്‍ ഉറപ്പിച്ചത്.
Ashwin stops before bowling.
â Mumbai Indians (@mipaltan) November 5, 2020
Krunal (from inside the crease): pic.twitter.com/YWdD916RKJ
ഇത് ആറാം വട്ടമാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലില്‍ കടക്കുന്നത്. ആദ്യ ക്വാളിഫയറില്‍ മുംബൈ ഉയര്‍ത്തിയ 200 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 148 റണ്‍സിന് ഓള്‍ഔട്ട് ആയി. ബോള്‍ട്ടും ബൂമ്രയും ചേര്‍ന്നാണ് ഡല്‍ഹിയെ തകര്‍ത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


