ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ് ലിയെ നേരിടുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലാണ് ഫിഞ്ച് പങ്കുവച്ചിരിക്കുന്നത്

വിരാട് കൊഹ് ലി / ഫയല്‍ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ഇതിനിടയില്‍ സഹതാരങ്ങള്‍ക്ക് ഒരു സുപ്രധാന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോണ്‍ ഫിഞ്ച്. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ് ലിയെ നേരിടുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലാണ് ഫിഞ്ച് പങ്കുവച്ചിരിക്കുന്നത്.

താരത്തോട് ഏറ്റുമുട്ടുമ്പോള്‍ കൃത്യമായ ബാലന്‍സ് കാത്തുസൂക്ഷിക്കണമെന്നും കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ കൊഹ് ലിക്ക് ഒരു ദയയുമുണ്ടാകില്ലെന്നാണ് ഫിഞ്ച് നല്‍കുന്ന നിര്‍ദേശം. ഇതിനുമുമ്പ് ഇരുടീമുകളും മുഖാമുഖമെത്തിയ ഹോം ടെസ്റ്റ് സീരീസില്‍ കളിച്ചിട്ടുള്ള ഫിഞ്ച് ഇന്ത്യന്‍ നായകന്‍ പഴയതിനേക്കാള്‍ ശാന്തനായി എന്നാണ് വിലയിരുത്തുന്നത്. കൊഹ് ലി ഫീല്‍ഡില്‍ കൂടുതല്‍ ശാന്തനായെന്നും ഇപ്പോള്‍ കുറച്ചുകൂടി കളിയുടെ ടെംപോ മനസിലാക്കുന്നുണ്ടെന്നും ഓസിസ് താരം പറഞ്ഞു. കൊഹ് ലിക്ക് കീഴില്‍ ഐപിഎല്‍ സീരീസില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി കളത്തിലിറങ്ങിയ താരം കൂടിയാണ് ഫിഞ്ച്.

വ്യാഴാഴ്ച അഡ്‌ലെയ്ഡിലാണ് നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ കളി. ഈ മത്സരത്തിന് ശേഷം കൊഹ് ലി ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates