ഇന്ത്യന്‍ വനിതകളെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടു; ഓസീസിന് തുടര്‍ച്ചയായ 25ാം വിജയം
ഇന്ത്യന്‍ വനിതകളെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടു; ഓസീസിന് തുടര്‍ച്ചയായ 25ാം വിജയം

സിഡ്നി: ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ തോല്‍വി. ഓസ്ട്രേലിയ വിജയ ലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സ്വന്തമാക്കി. നിശ്ചിത ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തപ്പോള്‍ ഓസീസ് 41 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടിയാണ് വിജയിച്ചത്. ഒന്‍പത് വിക്കറ്റിനാണ് ആതിഥേയ ടീം വിജയം പിടിച്ചത്. ഓസീസ് വനിതാ ടീം തുടര്‍ച്ചയായി നേടുന്ന 25ാം ഏകദിന വിജയമാണ് ഇത്.
പുറത്താകാതെ 99 റണ്‍സെടുത്ത റേച്ചര്‍ ഹെയ്നസ്, അലീസ ഹീലി (77) എന്നിവരാണ് ഓസീസിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ മെഗ് ലാന്നിങും (53) അര്‍ധ ശതകം പിന്നിട്ട് പുറത്താകാതെ നിന്നു. പൂനം യാദവാണ് ഒരേയൊരു വിക്കറ്റ് വീഴ്ത്തിയത്.

ടോസ് നേടി ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയും ഒപ്പം റെക്കോര്‍ഡ് നേട്ടവുമായി ക്യാപ്റ്റന്‍ മിതാലി രാജ് കളം നിറഞ്ഞു. എന്നാല്‍ താരത്തിന്റെ മെല്ലെപ്പോക്ക് വീണ്ടും ചര്‍ച്ചയായി മാറുകയും ചെയ്തു. ഒച്ചിഴയും വേഗത്തിലുള്ള ഇന്നിങ്സില്‍ 107 പന്തുകള്‍ നേരിട്ട് മിതാലി 63 റണ്‍സാണ് കണ്ടെത്തിയത്. മൂന്ന് ബൗണ്ടറി മാത്രമാണ് ഇന്നിങ്സില്‍ ഉണ്ടാായിരുന്നത്. യസ്തിക ഭാട്ടിയ (35), റിച്ച ഘോഷ് (പുറത്താവാതെ 32) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാര്‍ക്കും തിളങ്ങാനായില്ല.
ഓപ്പണര്‍മാരായ ഷെഫാലി വര്‍മ (8), സ്മൃതി മന്ധാന (16) നിരാശപ്പെടുത്തി. ദീപ്തി ശര്‍മ (9), പൂജ വസ്ത്രകര്‍ (17), സ്നേഹ് റാണ (2), ജുലന് ഗോസ്വാമി (20) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മേഘ്ന സിങ് (1) പുറത്താകാതെ നിന്നു.
ഓസീസിനായി ഡാര്‍സി ബ്രൗണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സോഫിയ മോളിനക്സ്, ഹന്ന ഡാര്‍ലിങ്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 1-0ത്തിന് മുന്നിലെത്തി. മൂന്ന് ടി20യും ഒരു ടെസ്റ്റുമാണ് പര്യടനത്തിന്റെ ഭാഗമായി ഇന്ത്യ ഓസ്ട്രേലിയയില്‍ കളിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

Related News

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി
