25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍, ജോക്കോയുടെ കാത്തിരിപ്പ് നീളും; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പുറത്ത്

ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് ഫൈനലില്‍, സെര്‍ബിയന്‍ ഇതിഹാസത്തിനു പരിക്ക് വില്ലനായി

Australian Open 2025
ജോക്കോവിച്, സ്വരേവ്എപി
Edited by :renjith.k
Last Updated :24 ജനുവരി 2025, 11:32 am IST

മെല്‍ബണ്‍: 25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടി ടെന്നീസ് ചരിത്രം മാറ്റി എഴുതാനുള്ള സെര്‍ബിയന്‍ ഇതിഹാസ താരം നൊവാക് ജോക്കോവിചിന്റെ സ്വപ്നം ഒരിക്കൽ കൂടി പൊലിഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമി പോരാട്ടത്തിനിടെ താരം പരിക്കേറ്റ് പുറത്തായി. ആദ്യ സെറ്റ് നേടി ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറി.

ആദ്യ സെറ്റ് ഇഞ്ചോടിഞ്ചായിരുന്നു. ടൈ ബ്രേക്കറിലാണ് സ്വരേവ് സെറ്റ് സ്വന്തമാക്കിയത്. പിന്നാലെ ജോക്കോ പിന്‍മാറുകയാണെന്നു വ്യക്തമാക്കി. ആദ്യ സെറ്റ് സ്വരേവ് 7-6 (7-5) എന്ന സ്‌കോറിനാണ് വിജയിച്ചത്.

ജര്‍മന്‍ താരത്തിന്റെ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ പ്രവേശമാണിത്. കരിയറിലെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീടത്തിലേക്ക് ഒറ്റ ജയം മാത്രമാണ് ഇനി സ്വരേവിനു വേണ്ടത്. കരിയറിലെ മൂന്നാം ഗ്രാന്‍ഡ് സ്ലാം ഫൈനലിലേക്കാണ് താരം മുന്നേറിയത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കാര്‍ലോസ് അല്‍ക്കരാസിനു മുന്നില്‍ വീണു. 2020ല്‍ യുഎസ് ഓപ്പണ്‍ ഫൈനലിലെത്തിയതായിരുന്നു കന്നി ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ പ്രവേശം. പക്ഷേ അന്ന് ഡൊമിനിക്ക് തീമിനോടു പരാജയപ്പെട്ടു.

25 ഗ്രാന്‍ഡ് സ്ലാമെന്ന മാന്ത്രിക സംഖ്യ തികയ്ക്കാന്‍ ജോക്കേവിചിനു ഇനി സീസണില്‍ മൂന്ന് ഗ്രാന്‍ഡ് സ്ലാം പേരാട്ടങ്ങള്‍ കൂടിയുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നു ജയിക്കാമെന്ന പ്രതീക്ഷയിലാണ് വെറ്ററന്‍ സെര്‍ബ് ഇതിഹാസം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now