
തുടരെ നാലാം വട്ടം; സബലേങ്ക ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍
സെമിയില്‍ യുക്രൈന് താരം എലിന സ്വിറ്റോലിനയെ വീഴ്ത്തി

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരം ബെലറൂസിന്റെ അരിന സബലേങ്ക ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. സെമിയില്‍ യുക്രൈന് താരം എലിന സ്വിറ്റോലിനയെ അനായാസം വീഴ്ത്തിയാണ് സബലേങ്കയുടെ മുന്നേറ്റം.
സെമിയില്‍ അനായാസ മുന്നേറ്റമാണ് സബലേങ്ക നടത്തിയത്. ആദ്യമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമി കണ്ട സ്വിറ്റോലിന ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലും സ്വപ്നം കണ്ടിരുന്നു. എന്നാല്‍ എല്ലാം ലോക ഒന്നാം നമ്പര്‍ താരത്തിനു മുന്നില്‍ അവസാനിച്ചു.
സെമി പോരാട്ടം വെറും രണ്ട് സെറ്റില്‍ തന്നെ സബലേങ്ക തീര്‍ത്തു. സ്കോര്‍: 6-2, 6-3.
WHAT TO READ NEXT

മേഘാലയയെ തൂക്കിയെറിഞ്ഞു! കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ
തുടര്‍ച്ചയായി ഇത് നാലാം തവണയാണ് സബലേങ്ക ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറുന്നത്. 2023, 2024 വര്‍ഷങ്ങളില്‍ മെല്‍ബണ്‍ പാര്‍ക്കിലെ ലോര്‍ഡ് ലേവര്‍ അരീനയില്‍ കിരീടം നേടിയ സബലേങ്ക കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തോറ്റിരുന്നു. അമേരിക്കന്‍ താരം മാഡിസന്‍ കീസാണ് താരത്തെ വീഴ്ത്തി കഴിഞ്ഞ തവണ കിരീടം നേടിയത്.
കഴിഞ്ഞ വര്‍ഷത്തെ കിരീട നഷ്ടം ഇത്തവണ നികത്താനുള്ള ഒരുക്കത്തിലാണ് സബലേങ്ക. ഒപ്പം മൂന്നാം ഓസ്ട്രേലിയന്‍ ഓപ്പണും കരിയറിലെ അഞ്ചാം ഗ്രാന്‍ഡ് സ്ലാം കിരീടവും നേടാന്‍ താരത്തിനു ഇനി വേണ്ടത് ഒറ്റ ജയം.
News Now
നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ വിവാദ പരാമർശവുമായി തനുശ്രീ ദത്ത; 'നാക്ക് നിയന്ത്രിച്ചാൽ കൊള്ളാ'മെന്ന് വിമർശനം

ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

Summary
World No. 1 aryna sabalenka is one match away from reclaiming her Melbourne crown after beating Elina Svitolina in their 2026 Australian Open semi-final.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



