
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മുംബൈ: പരിക്കേറ്റ് പുറത്തായ വാഷിങ്ടന്‍ സുന്ദറിനു പകരം ആയുഷ് ബദോനിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായ ശേഷിക്കുന്ന രണ്ട് ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമിലേക്കാണ് താരെത്ത ഉള്‍പ്പെടുത്തിയത്.
ഇതാദ്യമായാണ് ആയുഷ് ബദോനിക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറക്കുന്നത്. വരിയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് വാഷിങ്ടന്‍ സുന്ദര്‍ പുറത്തായത്.
26കാരനായ ബദോനി ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് താരമായിരുന്നപ്പോള്‍ നിലവിലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ അവിടെ മെന്ററായി പ്രവര്‍ത്തിച്ചിരുന്നു. താരത്തിന്റെ ബാറ്റിങ് ആവറേജ് 57.96 ആണ്. വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റിങിലും ബൗളിങിലും താരം തിളങ്ങിയിരുന്നു.
ഓഫ് സ്പിന്നര്‍ ഓള് റൗണ്ടറായ ബദോനി കഴിഞ്ഞ ഒരു വര്‍ഷമായി സ്ഥിരത പുലര്‍ത്തുന്ന താരമാണ്. ഇതാണ് താരത്തിനു ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. അടുത്ത രണ്ട് മത്സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ എത്തുമോ എന്നു ഉറപ്പില്ല.
തിലക് വര്‍മ, ഋഷഭ് പന്ത് എന്നിവര്‍ക്കു പിന്നാലെയാണ് വാഷിങ്ടന്‍ സുന്ദറിനും പരിക്കേറ്റത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ താരം പ്ലെയിങ് ഇലവനില്‍ കളിച്ചിരുന്നു. മത്സരത്തിനിടെയാണ് താരം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്.
മത്സരത്തില്‍ അഞ്ചോവര്‍ പന്തെറിഞ്ഞ് വാഷിങ്ടന്‍ കളം വിട്ടിരുന്നു. പിന്നീട് കളിക്കാനിറങ്ങിയില്ല. ബാറ്റിങ് സമയത്ത് എട്ടാം സ്ഥാനത്താണ് താരം ഇറങ്ങിയത്. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ താരത്തിനു നഷ്ടമാകും.
പരമ്പര തുടങ്ങും മുന്‍പാണ് തിലക് വര്‍മയും പിന്നാലെ ഋഷഭ് പന്തും പരിക്കിനെ തുടര്‍ന്നു ടീമില്‍ നിന്നു പുറത്തായത്. ഇരുവര്‍ക്കും വയറിനാണ് പരിക്കേറ്റത്.
Summary
Ayush Badoni replaces injured Washington Sundar in India’s ODI squad for matches against New Zealand in Rajkot.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





