'ഞാൻ രാജാവല്ല!'- 'കിങ്' വിളി അവസാനിപ്പിക്കണം, മാധ്യമങ്ങളോട് ബാബർ അസം
ഫോം വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് മുൻ പാക് നായകൻ

കറാച്ചി: 'കിങ്' എന്നു തന്നെ വിളിക്കുന്നത് അവസാനിപ്പിക്കണമെന്നു പാകിസ്ഥാൻ മാധ്യമങ്ങളോട് അഭ്യർഥിച്ച് മുൻ നായകനും അവരുടെ സ്റ്റാർ ബാറ്ററുമായ ബാബർ അസം. ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനൽ പോരാട്ടത്തിനു മുൻപ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ബാബർ ഇക്കാര്യം പറഞ്ഞത്. കിങ് എന്നു വിളിക്കാവുന്ന അവസ്ഥയിലേക്കൊന്നും താൻ എത്തിയിട്ടില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
'ഞാൻ രാജാവൊന്നുമല്ല. ആ സ്ഥാനത്തേക്ക് എത്തിയിട്ടുമില്ല. അതിനാൽ എന്നെ കിങ് എന്നു വിളിക്കുന്നത് അവസാനിപ്പിക്കണം. എനിക്കു പുതിയ ചുമതലകളുണ്ടിപ്പോൾ. മുൻപ് ചെയ്തതെല്ലാം പഴയതായി. ഓരോ മത്സരങ്ങളും പുതിയ വെല്ലുവിളികളാണ് നൽകുന്നത്. നിലവിലെ പ്രകടനവും ഭാവിയുമാണ് എന്റെ മുന്നിലുള്ള സുപ്രധാന കാര്യങ്ങൾ. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്'- ബാബർ വ്യക്തമാക്കി.
ചാംപ്യൻസ് ട്രോഫി സ്വന്തം നാട്ടിൽ അരങ്ങേറാനിരിക്കെ അത്ര സുഖകരമല്ല ബാബറിന്റെ സ്ഥിതി. താരം ഫോം കിട്ടാതെ ഉഴലുന്ന സാഹചര്യമാണ്. ത്രിരാഷ്ട്ര പരമ്പരയിലെ രണ്ട് മത്സരത്തിലും കാര്യമായി സ്കോർ ചെയ്യാൻ താരത്തിനു സാധിച്ചതുമില്ല. അതിനിടെയാണ് മാധ്യമങ്ങളോട് തന്നെ പുകഴ്ത്താൻ ഉപയോഗിക്കുന്ന വാക്ക് ഒഴിവാക്കണമെന്നു താരം അഭ്യർഥിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്


