
മോശം കാലാവസ്ഥ; ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു
മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തെ മത്സരമാണ് ഇന്ന് നിശ്ചയിച്ചരുന്നത്

ഡര്ബന്: ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടി20 മോശം കാലാവസ്ഥയെ തുടര്‍ന്ന്
ഉപേക്ഷിച്ചു. ഡര്‍ബനിലെ കിങ്സ്മീഡില്‍ മഴ കാരണം ടോസ് ഇടാന്‍ പോലും സാധിച്ചിരുന്നില്ല. ഇന്ത്യന്‍ സമയം വൈകീട്ട് 7.30 നാണ് മത്സരം നിശ്ചയിച്ചിരുന്നത്.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തെ മത്സരമാണ് ഇന്ന് നിശ്ചയിച്ചരുന്നത്. മഴ മത്സരത്തിന് തടസമാകുമെന്ന് കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നു. ഏകദിന ലോകകപ്പില്‍ കളിച്ച ടീമില്‍ അടിമുടി മാറ്റവുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ് ലി, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയവരൊന്നും ടി20 പരമ്പരയില്‍ കളിക്കുന്നില്ല. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ഇന്ത്യയുടെ യുവനിരയാണ് ഇറങ്ങുന്നത്.
കഴിഞ്ഞയാഴ്ച ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര 4-1ന് ജയിച്ചിരുന്നു. ഓസ്ട്രേലിയയെ തോല്‍പ്പിച്ച ടീമിനൊപ്പം ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ കൂടി ചേരുന്നത് ഇന്ത്യന്‍ ഇലവന് ശക്തി കൂട്ടും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

Related News


'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം
