പാകിസ്ഥാനെ തകര്‍ത്തു; 'കടുവകള്‍'ക്ക് ടെസ്റ്റില്‍ ചരിത്ര ജയം

ആദ്യ ഇന്നിങ്‌സില്‍ 448/6 എന്ന നിലയിലായിരിക്കെ ഡിക്ലയര്‍ ചെയ്തതും രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടതുമാണ് പാകിസ്ഥാനെ തോല്‍വിയിലേക്ക് എത്തിച്ചത്

Bangladesh won by 10 wkts against bangladesh
'കടുവകള്‍'ക്ക് ടെസ്റ്റില്‍ ചരിത്ര ജയംSource by : പിടിഐ
Last Updated :25 August 2024, 4:55 pm IST

റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് പത്ത് വിക്കറ്റിന്റെ ചരിത്രജയം. പാകിസ്ഥാനെതിരെ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് ജയമാണിത്. രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 30 റണ്‍സ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ബംഗ്ലാദേശ് മറികടന്നു. സ്‌കോര്‍- പാകിസ്ഥാന്‍ - 448/6(ഡിക്ലയേഡ്), 146/10. ബംഗ്ലാദേശ് 565/10, 30/0

ആദ്യ ഇന്നിങ്‌സില്‍ 448/6 എന്ന നിലയിലായിരിക്കെ ഡിക്ലയര്‍ ചെയ്തതും രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടതുമാണ് പാകിസ്ഥാനെ തോല്‍വിയിലേക്ക് എത്തിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടി മികച്ച ലീഡ് നേടിയ ബംഗ്ലാദേശ് രണ്ടാമിന്നിങ്‌സില്‍ പാകിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കി. 146 റണ്‍സില്‍ എല്ലാവരും പുറത്തായി. മെഹ്ദി ഹസന്‍ നാലും, ഷാകിബ് മൂന്നും വിക്കറ്റുകള്‍ നേടി പാകിസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ്, പാകിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സൗദ് ഷക്കീല്‍(141), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ (171) എന്നിവരുടെ സെഞ്ചുറികളുടെ കരുത്തില്‍ 448/6 എന്ന മികച്ച സ്‌കോറില്‍ പാകിസ്താന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

മറുവശത്ത് മുഷ്ഫിഖുര്‍ റഹിമിന്റെ ഇന്നിങ്‌സില്‍ (191) ബംഗ്ലാദേശും തിരിച്ചടിച്ചു. ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം 93 റണ്‍സും, മൊമിനുള്‍ 50 റണ്‍സും, ലിട്ടണ്‍ ദാസ് 56 റണ്‍സും, മെഹിദി ഹസന്‍ 77 റണ്‍സും നേടി തിളങ്ങി. ഇതോടെ ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ നേടിയത് 565 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍. 117 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡും അവര്‍ക്ക് സ്വന്തമായി. രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ പാകിസ്ഥാന്‍ ബാറ്റിങ് നിര തകര്‍ന്ന് വീഴുന്നതാണ് റാവല്‍പിണ്ടിയില്‍ കണ്ടത്. 146 റണ്‍സില്‍ ടീം ഓള്‍ ഔട്ടായി. 30 റണ്‍സായിരുന്നു മത്സരത്തില്‍ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം. ഓപ്പണര്‍മാരായ സകീര്‍ ഹുസൈനും, ഷദ്മാന്‍ ഇസ്ലാമും പുറത്താകാതെ 30 റണ്‍സ് നേടി ടീമിനെ ചരിത്ര ജയത്തിലെത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now