
സിക്സറടിച്ചു, പിന്നാലെ ക്രീസില്‍ കുഴഞ്ഞു വീണു; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം (വിഡിയോ)
പഞ്ചാബിലെ ഫിറോസ്പുരിലാണ് സംഭവം

ചണ്ഡീഗഢ്: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ, ബാറ്റര്‍ ഹൃദയാഘാതത്തെ തുടര്‍ന്നു പിച്ചില്‍ കുഴഞ്ഞു വീണു മരിച്ചു. പഞ്ചാബിലെ ഫിറോസ്പുരില്‍ ഒരു പ്രാദേശിക ക്രിക്കറ്റ് പോരാട്ടത്തിനിടെയാണ് ദാരുണ സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിക്സര്‍ അടിച്ച് അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ താരം പിച്ചില്‍ കുഴഞ്ഞു വീണു.
ഹര്‍ജീത് സിങെന്നാണ് മരിച്ച താരത്തിന്റെ പേര്. ബാറ്റിങിനിടെ സിക്സര്‍ അടിച്ചതിനു പിന്നാലെ താരം ക്രീസില്‍ നിന്നു പിച്ചിനു മധ്യത്തിലേക്ക് നടക്കുന്നുണ്ട്. പിന്നീട് പിച്ചില്‍ ഇരിക്കുന്നു. ഈ സമയത്ത് സഹ ബാറ്റര്‍ ഹര്ജീതിനടുത്തെത്തി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ താരം കുഴഞ്ഞു വീണു. അബോധാവസ്ഥയിലായ താരത്തിനു സിപിആര്‍ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഡിഎവി സ്കൂള്‍ മൈതാനത്ത് നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം.
കഴിഞ്ഞ വര്‍ഷം മുംബൈയിലും സമാന രീതിയില്‍ ഒരു താരം ക്രിക്കറ്റ് മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചിരുന്നു. സിക്സര്‍ അടിച്ചതിനു പിന്നാലെയായിരുന്നു ഈ താരത്തിന്റേയും മരണം. രാം ഗണേഷ് തീവാര് എന്ന താരമാണ് മരിച്ചത്.
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
Batter dies on pitch: batter suffered a heart attack after hitting a six during a cricket match in Firozpur, Punjab.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




