നാണക്കേടായി, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഒത്തുകളി; ഡയറക്ടർക്കെതിരെ അന്വേഷണം
നൊവാഖലി എക്‌സ്പ്രസ് ചെയർമാൻ തൗഹിദുൽ ഹഖ് തൗഹിദുമായി മൊഖ്ലേശുർ നടത്തിയ ഫോൺ സംഭാഷണങ്ങൾ ഒരു യൂട്യൂബ് ചാനൽ അടുത്തിടെ പുറത്ത് വിട്ടിരുന്നു.
ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (BPL) ഒത്തുകളി ആരോപണങ്ങൾ നേരിടുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) ഡയറക്ടർ മുഹമ്മദ് മൊഖ്ലേശുർ റഹ്മാന് തിരിച്ചടി. സംഭവത്തിൽ ബോർഡിന്റെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം ആരംഭിച്ചു. ബി പി എൽ ക്ലബ് ആയ നോഖാലി എക്സ്പ്രസുമായി ഒത്തുകളി നടത്താൻ ഡയറക്ടർ ശ്രമിച്ചു എന്നാണ് ആരോപണം.
നൊവാഖലി എക്‌സ്പ്രസ് ചെയർമാൻ തൗഹിദുൽ ഹഖ് തൗഹിദുമായി മൊഖ്ലേശുർ നടത്തിയ ഫോൺ സംഭാഷണങ്ങൾ ഒരു യൂട്യൂബ് ചാനൽ അടുത്തിടെ പുറത്ത് വിട്ടിരുന്നു.
മത്സരങ്ങൾ എങ്ങനെ ആയിരിക്കണം എന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ് ക്ലബ് ഉടമ ഡയറക്ടർക്ക് നൽകിയത്. ഒത്തുകളിയുടെ ഭാഗമായി ആണ് മൊഖ്ലേശുർ ഉടമയുമായി സംസാരിച്ചത് എന്നാണ് പ്രധാന ആരോപണം.
“ബി സി ബിയുടെ അഴിമതി വിരുദ്ധ വിഭാഗം മേധാവി അലക്‌സ് മാർഷൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ നിഷ്പക്ഷത ഉറപ്പാക്കുന്നതായി ഡയറക്ടർ ബി സി ബിയുടെ ഓഡിറ്റ് കമ്മിറ്റിയിൽ നിന്നു രാജിവെച്ചിട്ടുണ്ട്,” എന്ന് ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ശരിയായ അന്വേഷണം ഉറപ്പാക്കുന്നതിനായി ഓഡിറ്റ് കമ്മിറ്റിയിലെയും മറ്റ് ഉത്തരവാദിത്തങ്ങളിലെയും സ്ഥാനങ്ങൾ രാജിവെച്ചതായും. എന്നാൽ ഡയറക്ടർ സ്ഥാനത്ത് തുടരുമെന്നും മൊഖ്ലേശുർ മാധ്യമങ്ങളോട് പറഞ്ഞു.
News Now
'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

Summary
Sports news: BCB Director Mohammad Mukhlesur Rahman Faces Probe Over BPL Fixing Allegations.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



