
അന്ന് 40 ലക്ഷം, ഇന്ന് 'കോടികള്‍'! അണ്ടര്‍ 19 ലോകകപ്പ് ജയിച്ച കൗമാരപ്പടയ്ക്ക് 'കോളടിച്ചു'
സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: അണ്ടര്‍ 19 ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ കൗമാര സംഘത്തിനു വമ്പന്‍ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. ആയുഷ് മാത്രെയ്ക്കും സംഘത്തിനും ബിസിസിഐ 7.5 കോടി രൂപ സമ്മാനം നല്‍കും.
ഇന്ത്യയുടെ ആറാം അണ്ടര്‍ 19 ലോകകപ്പ് കിരീടമാണിത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞാണ് കൗമാര സംഘത്തിന്റെ ലോകകപ്പ് നേട്ടം.
2022ലാണ് ഇന്ത്യ അവസാനമായി അണ്ടര്‍ 19 ലോകകപ്പില്‍ മുത്തമിട്ടത്. അന്ന് 40 ലക്ഷമായിരുന്നു ബിസിസിഐ സമ്മാനത്തുകയായി നല്‍കിയത്. സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് 25 ലക്ഷവും സമ്മാനിച്ചു. ഇന്ത്യന്‍ വനിതാ അണ്ടര്‍ 19 ടീം 2023ലും 2025ലും കിരീടം നേടിയപ്പോള്‍ ബിസിസിഐ 5 കോടി രൂപ സമ്മാനത്തുക നല്കി.
അതേസമയം അണ്ടര്‍ 19 ലോകകപ്പ് ജയിക്കുന്ന ടീമിന് ഐസിസി സമ്മാനത്തുക നല്‍കുന്നില്ല. വളര്‍ന്നു വരുന്ന താരങ്ങളുടെ പേരാട്ടമാണിതെന്നും കൊമേഴ്സ്യലായി നടത്തുക അല്ല ഈ പോരാട്ടത്തിന്റെ ഉദ്ദേശ്യമെന്നുമാണ് ഐസിസി പറയുന്നത്.
14 വയസുകാരന് വൈഭവ് സൂര്യവംശിയുടെ വിസ്മയ ബാറ്റിങിന്റെ ബലത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോറാണ് ഉയര്‍ത്തിയത്. താരം 80 പന്തില്‍ 15 വീതം സിക്സും ഫോറും സഹിതം 175 റണ്‍സ് അടിച്ചെത്തു. ഇന്ത്യ 50 ഓവറില്‍ 411 റണ്‍സെന്ന റെക്കോര്‍ഡ് സ്കോറും ഇംഗ്ലണ്ടിനു മുന്നില്‍ വച്ചു.
എന്നാല്‍ ഇംഗ്ലീഷ് പടയുടെ പോരാട്ടം 40.2 ഓവറില്‍ 311 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യ 100 റണ്‍സിന്റെ ഗംഭീര ജയവും ആറാം ലോക കിരീടവും സ്വന്തമാക്കി.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Team India: BCCI Saturday announced a handsome Rs 7.5 cr prize money for the India under-19 team for winning the U19 World Cup in Harare a day earlier
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




