ടീമില്‍ സ്ഥാനമില്ലെന്ന് ബിസിസിഐ! മനസില്ലാ മനസോടെ രോഹിത് ടെസ്റ്റ് മതിയാക്കി?
കോഹ്ലിയെ ഇനി നിര്‍ബന്ധിക്കേണ്ടതില്ലെന്നു തീരുമാനം

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇംഗ്ലണ്ട് പര്യടനം തൊട്ടു മുന്നില്‍ നില്‍ക്കെ ടെസ്റ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും ടെസ്റ്റ് മതിയാക്കാനുള്ള ആഗ്രഹവുമായി രംഗത്തെത്തിയത് ക്രിക്കറ്റ് ലോകത്ത് അമ്പരപ്പുമുണ്ടാക്കി. ഇപ്പോള്‍ ഈ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്.
രോഹിത് ശര്‍മയുടെ വിരമിക്കല്‍ തീരുമാനത്തിനു പിന്നില്‍ ബിസിസിഐക്ക് കൃത്യമായി പങ്കുണ്ട്. എന്നാല്‍ കോഹ്ലിയുടെ തീരുമാനം വ്യക്തിപരമാണ്.
ടെസ്റ്റ് ടീമിലേക്ക് രോഹിതിനെ പരിഗണിക്കുന്ന കാര്യം സംശയത്തിലാണെന്ന തരത്തില്‍ ക്യാപ്റ്റനു ബിസിസിഐ സൂചന നല്‍കിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ദൈനിക് ജാഗരാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വരാനിരിക്കുന്ന ടെസ്റ്റ് ടീം പദ്ധതികളില്‍ രോഹിതിനു സ്ഥാനമില്ലെന്ന കൃത്യമായ സന്ദേശം ബിസിസിഐ ക്യാപ്റ്റനു നല്കി. ഇതോടെയാണ് രോഹിത് ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തന്നെ രോഹിതിന്റെ പ്രകടനം ചോദ്യം ചിഹ്നത്തിലായിരുന്നു. ഒരു ടെസ്റ്റിലും താരത്തിനു ഫോമിലെത്താന്‍ സാധിച്ചില്ല. ഒടുവില്‍ സിഡ്നിയിലെ അവസാന ടെസ്റ്റില്‍ നിന്നു രോഹിത് മാറി നില്‍ക്കുകയും ചെയ്തു. ഇതോടെ താരത്തിന്റെ ടെസ്റ്റ് കരിയര്‍ ഏതാണ്ട് അവസാനിച്ചുവെന്ന വിലയിരുത്തല്‍ ആ കാലത്തേ പ്രചരിച്ചിരുന്നു.
പിന്നാലെയാണ് സ്വന്തം ഇഷ്ടമനുസരിച്ചുള്ള കോഹ്ലിയുടെ നീക്കം. ടെസ്റ്റ് മതിയാക്കുകയാണെന്നു കോഹ്ലി ബിസിസിഐ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പുനഃപരിശോധന വേണമെന്നു ബിസിസിഐ കോഹ്ലിയോടു ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ട് പര്യടത്തിനു ശേഷം വിരമിക്കാമെന്ന നിര്‍ദ്ദേശവും കോഹ്ലിക്കു മുന്നില്‍ അധികൃതര്‍ വച്ചു. എന്നാല്‍ താരം അതിനൊന്നും വഴങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ കോഹ്ലിയെ ഇനി നിര്‍ബന്ധിക്കേണ്ടതില്ലെന്ന നിലപാടാണ് നിലവില്‍ ബിസിസിഐക്കുള്ളത് എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

Related News

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

പാകിസ്ഥാനെ 'വൈറ്റ്വാഷ്' അടിച്ചു! ഇംഗ്ലണ്ടിന്റെ കുതിപ്പ്, ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഭീഷണിയോ?
