ബെന്‍ സ്‌റ്റോക്‌സ് തിരിച്ചെത്തി; 2 മാറ്റവുമായി രണ്ടാം ടെസ്റ്റിന് ഇംഗ്ലണ്ട്

പേസര്‍മാരായ ഗസ് അറ്റ്കിന്‍സനും ക്രിസ് വോക്‌സിനും വിശ്രമം

Ben Stokes returns
ബെന്‍ സ്റ്റോക്സ് Source by : എക്സ്
Last Updated :14 October 2024, 2:56 pm IST

മുള്‍ട്ടാന്‍: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് തിരിച്ചെത്തി. നാളെ മുതല്‍ മുള്‍ട്ടാനിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് ജയം സ്വന്തമാക്കിയിരുന്നു.

പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട് അവസാനം കളിച്ച നാല് ടെസ്റ്റുകളില്‍ സ്‌റ്റോക്‌സ് ടീമില്‍ ഉണ്ടായിരുന്നില്ല. സ്‌റ്റോക്‌സിനു പകരം ഒലി പോപ്പാണ് ടീമിനെ നയിച്ചത്.

പേസര്‍മാരായ ഗസ് അറ്റ്കിന്‍സന്‍, ക്രിസ് വോക്‌സ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഡുറം കൗണ്ടി ടീം അംഗമായ മാറ്റ് പോട്‌സ് ടീമില്‍ തിരിച്ചെത്തി. ഓഗസ്റ്റിനു ശേഷം ആദ്യമായാണ് താരം ടീമിലെത്തുന്നത്.

ഇംഗ്ലണ്ട് ഇലവന്‍: ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡുക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ജാമി സ്മിത്ത്, ബ്രെയ്ഡന്‍ കര്‍സ്, മാറ്റ് പോട്‌സ്, ജാക്ക് ലീഷ്, ഷൊയ്ബ് ബഷീര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now