
ഒടുവിൽ കോഹ്‌ലി വീണു! 1,089 ദിവസം, ഒരു ബൗളർക്കും കഴിഞ്ഞില്ല; നേട്ടം സ്വന്തമാക്കി രവി ബിഷ്‌ണോയ്
ബംഗളൂരുവിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാൻ ആറു വിക്കറ്റിനാണ് ജയിച്ചത്.

ഗുവാഹട്ടി: ഐപിഎൽ 2026ലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതാണ് രാജസ്ഥാൻ താരം രവി ബിഷ്‌ണോയ്. ഇത് വരെ നാല് മത്സരങ്ങളാണ് താരം കളിച്ചത്. 13 ഓവറുകൾ പന്തെറിഞ്ഞ താരം 114 റൺസ് വഴങ്ങി 9 വിക്കറ്റുകളാണ് വീഴ്ത്തിയത്. ബിഷ്‌ണോയുടെ എക്കണോമി 8.76 ആണ്. ഒപ്പം ഒരു മത്സരത്തിൽ 41 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയതാണ് താരത്തിന്റെ മികച്ച പ്രകടനം.
കഴിഞ്ഞ ദിവസം ബംഗളുരുവിന് എതിരെ നടന്ന മത്സരത്തിൽ 4 ഓവറിൽ 32 റൺസ് വഴങ്ങി 2 വിക്കറ്റുകളാണ് രവി ബിഷ്‌ണോയ് വീഴ്ത്തിയത്. ഈ മത്സരത്തിൽ വ്യത്യസ്‍തമായ ഒരു നേട്ടം താരം സ്വന്തമാക്കിയിരുന്നു. 16 പന്തിൽ 32 റൺസ് നേടിയ കോഹ്‌ലിയെ മനോഹര ഗൂഗ്ലിയിലൂടെ ബിഷ്‌ണോയ് ബൗൾഡ് ആക്കിയിരുന്നു.
ഐപിഎല്ലിൽ 1,089 ദിവസങ്ങൾക്ക് ശേഷമാണ് കോഹ്‌ലി ‘ബൗൾഡ്’ ആകുന്നത്. ഈ നേട്ടമാണ് ബിഷ്‌ണോയ് സ്വന്തമാക്കിയത്. ഇതിന് മുൻപ് 2023-ൽ ചെന്നൈ സൂപ്പർ കിങ്‌സ് താരം ആകാശ് സിങ് ആണ് ഇതിന് മുൻപ് കോഹ്‌ലിയെ ബൗൾഡ് ആക്കിയത്.
ബംഗളൂരുവിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാൻ ആറു വിക്കറ്റിനാണ് ജയിച്ചത്. ബംഗളൂരു മുന്നോട്ടുവെച്ച 202 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ അനായാസം മറികടക്കാനായി. 26 പന്തില്‍ 78 റണ്‍സ് അടിച്ച സൂര്യവംശിയും പുറത്താകാതെ 43 പന്തില്‍ 81 റണ്‍സ് നേടിയ ജുറേലുമാണ് രാജസ്ഥാന് വിജയം അനായാസമാക്കിയത്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Bishnoi Ends Kohli’s 3-Year Bowled Drought in RR Win Over RCB.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




