ഐപിഎല്‍ എന്ന ബിഗ് പ്ലാറ്റ്‌ഫോമിലേക്കുള്ള ചേതന്‍ സക്കറിയയുടെ വരവ് പ്രതിസന്ധികള്‍ ഏറെ പിന്നിട്ടാണ്...

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ചേതന്‍ സക്കറിയ/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
Last Updated :20 January 2024, 8:43 am IST

News Now

മുംബൈ: ഐപിഎല്‍ പതിനാലാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആദ്യ ഓവര്‍ നല്‍കിയത് 22കാരന്‍
ചേതന്‍ സക്കറിയയുടെ കൈകളിലേക്കാണ്. കെ എല്‍ രാഹുലിന്റേയും മായങ്ക് അഗര്‍വാളിന്റേയും വിക്കറ്റ് വീഴ്ത്തി ചേതന്‍ വരവറിയിച്ചു. എന്നാല്‍ ഐപിഎല്‍ എന്ന ബിഗ് പ്ലാറ്റ്‌ഫോമിലേക്കുള്ള ചേതന്‍ സക്കറിയയുടെ വരവ് പ്രതിസന്ധികള്‍ ഏറെ പിന്നിട്ടാണ്...

ഓട്ടോ ഡ്രൈവറുടെ മകനാണ് ഗുജറാത്തിലെ ഭാവ്‌നഗര്‍ സ്വദേശിയായ ചേതന്‍ സക്കറിയ. പണക്കാരുടെ കളിയാണ് ക്രിക്കറ്റ് എന്നും പഠനത്തില്‍ ശ്രദ്ധ കൊടുക്കാനുമാണ് പിതാവ് ചേതനോട് നിര്‍ദേശിച്ചത്. 17ാം വയസില്‍ നില്‍ക്കുമ്പോള്‍ പരിക്കേറ്റതിന് ശേഷമുള്ള റിഹാബിനെ കുറിച്ചോ, വര്‍ക്ക് ലോഡ് മാനേജ്‌മെന്റിനെ കുറിച്ചോ ചേതന് അറിയില്ലായിരുന്നു. 

7-8 മാസത്തോളം പരിക്കിനെ തുടര്‍ന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ഈ സമയമാണ് ഒരു ബന്ധു ചേതന് മുന്‍പിലൊരു ഓഫര്‍ വെക്കുന്നത്. ഇദ്ദേഹത്തിന്റെ സ്റ്റേഷനറി കടയില്‍ പാര്‍ട് ടൈമായി ജോലി ചെയ്താല്‍ പരിക്കില്‍ നിന്ന് പുറത്തു കടക്കുന്നതിനായി ചെയ്യേണ്ട ചെലവുകള്‍ ബന്ധു വഹിക്കും എന്നതായിരുന്നു ഡീല്‍. 

സക്കറിയയുടെ കഠിനാധ്വാനം ഫലം കണ്ടു. അണ്ടര്‍ 19 സൗരാഷ്ട്ര ടീമില്‍ സക്കറിയ ഇടംപിടിച്ചു. എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ട്രയല്‍സിനായി പോവുന്നത് വരെ സക്കറിയക്ക് അണിയാന്‍ ഷൂ ഉണ്ടായിരുന്നില്ല. ഈ സമയം സക്കറിയക്ക് മറ്റൊരു ഓഫറുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം ഷെല്‍ഡന്‍ ജാക്‌സണ്‍ എത്തി. 

പരിശീലനത്തിന് ഇടയില്‍ തന്നെ പുറത്താക്കിയാല്‍ പുതിയ ഷൂ വാങ്ങി തരുമെന്നാണ് സക്കറിയയോടെ ഷെല്‍ഡന്‍ പറഞ്ഞത്. കൂച്ച് ബീഹാര്‍ ട്രോഫിയില്‍ മറ്റൊരാളുടെ ഷൂ അണിഞ്ഞാണ് സക്കറിയ കളിച്ചത്. 

ജയദേവ് ഉനദ്ഘട്ടിന് പരിക്കേറ്റതോടെയാണ് സക്കറിയക്ക് വഴി തെളിഞ്ഞത്. 2018-19 സീസണില്‍ വീഴ്ത്തിയത് 9 വിക്കറ്റ്. സയിദ് മുഷ്താഖ് അലിയില്‍ 5 കളിയില്‍ നിന്ന് 12 വിക്കറ്റ് വീഴ്ത്തിയത് 4.90 ഇക്കണോമിയില്‍. ഇതോടെയാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ സക്കറിയക്ക് മേല്‍ വീഴുന്നത്.

2020ലെ താര ലേലത്തില്‍ 1.2 കോടി രൂപയ്ക്ക് ഐപിഎല്ലിലേത്ത് ചേതന്‍ എത്തി. ചേതന്റെ ഇളയ സഹോദരന്‍ ആത്മഹത്യ ചെയ്തതിന്റെ ആഘാതത്തില്‍ നില്‍ക്കുമ്പോഴാണ് പേസറെ തേടി ഐപിഎല്ലില്‍ നിന്ന് സന്തോഷ വാര്‍ത്ത എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates