
മിതാലിയെ മറികടന്നു; ഏഷ്യാകപ്പ് ടി20യില്‍ ചരിത്ര നേട്ടം; ചമരി അട്ടപ്പട്ടുവിന് ആദ്യ സെഞ്ച്വറി
ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരം മിതാലി രാജ് ആയിരുന്നു ഇതുവരെയുള്ള ടോപ്സ്കോററര്‍.

കൊളംബോ:വനിതാ ഏഷ്യാ കപ്പ് ടി20 ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമരി അട്ടപട്ടു തിങ്കളാഴ്ച ചരിത്രമെഴുതി. മലേഷ്യയ്ക്കെതിരെ 69 പന്തില്‍ 14 ബൗണ്ടറികളും 7 സിക്സറുകളും പറത്തിയാണ് അട്ടപ്പട്ടുവിന്റെ സെഞ്ച്വറി നേട്ടം. മത്സരത്തില്‍ ശ്രീലങ്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യ ഒരു പന്ത് ബാക്കി നില്‍ക്കെ 40 റണ്‍സിന് പുറത്തായി. 144 റണ്‍സ് വിജയത്തോടെ ശ്രീലങ്ക സെമി സാധ്യത ഏതാണ്ട് ഉറപ്പിച്ചു.
ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരം മിതാലി രാജ് ആയിരുന്നു ഇതുവരെയുള്ള ടോപ്സ്കോററര്‍. ഇതിനെയാണ് ചമരി അട്ടപ്പട്ടു മറികടന്നത്. 2018ല്‍ മലേഷ്യയ്ക്കെതിരെ പുറത്താകാതെ അന്ന് മിതാലി നേടിയത് 98 റണ്‍സായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Chamari Athapaththu - The FIRST CENTURION in Women's T20 Asia Cup #Cricket #WomensAsiaCup2024 pic.twitter.com/IfkUx3tMls
— Cricketopia (@CricketopiaCom) July 22, 2024
വനിതാ ടി20യില്‍ ആദ്യ സെഞ്ച്വറി നേടുന്ന ശ്രീലങ്കന്‍ താരമാണ് ചമരി അട്ടപ്പട്ടു. ഏഷ്യാകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തിയ താരവും അട്ടപ്പട്ടുവാണ്. സുസി ബേറ്റ്സ്, ഹര്‍മന്‍പ്രീത് കൗര്‍, മെഗ് ലാനിംഗ്, സ്മൃതി മന്ദാന, സ്റ്റഫാനി ടെയ്ലര്, സോഫി ഡിവിന് എന്നിവര്‍ക്ക് ശേഷം വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഏഴാമത്തെ താരമാണ് അട്ടപ്പട്ടു.
WHAT TO READ NEXT

പാരീസിലേത് അവസാന മത്സരം; വിരമിക്കല്‍ പ്രഖ്യാപിച്ച് പിആര്‍ ശ്രീജേഷ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



