ഐപിഎല്‍ ഫൈനല്‍; ചെന്നൈ വേദിയാകും?

മോദി സ്‌റ്റേഡിയത്തില്‍ ഒന്നാം ക്വാളിഫയര്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍

ഐപിഎല്‍ ട്രോഫിSource by : എക്‌സ്
Last Updated :24 March 2024, 8:22 pm IST

ചെന്നൈ: ഈ സീസണിലെ ഐപിഎല്‍ പോരാട്ടത്തിന്റെ ഫൈനല്‍ ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ബിസിസിഐ ഷെഡ്യൂള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ കലാശപ്പോരിന്റെ വേദിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ചെന്നൈ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മെയ് 26നാണ് ഫൈനല്‍ പോരാട്ടം.

നിലവില്‍ ആദ്യ 21 മത്സരങ്ങളുടെ സമയക്രമമാണ് പ്രഖ്യാപിച്ചത്. ഐപിഎല്‍ മൊത്തം ഷെഡ്യൂള്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഏഴ് ഘട്ടമായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് സമയ ക്രമം വന്ന ശേഷം രണ്ടാം ഘട്ടം ഷെഡ്യൂള്‍ പുറത്തു വിടാനായിരുന്നു തീരുമാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരിക്കും ഒന്നാം ക്വാളിഫയര്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍ അരങ്ങേറുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാം ക്വാളിഫയര്‍, ഫൈനല്‍ പോരാട്ടങ്ങള്‍ ചെന്നൈയിലും നടക്കും. സീസണിലെ ആദ്യ പോരാട്ടവും ചെന്നൈ സ്‌റ്റേഡിയത്തിലായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലായിരുന്നു പോരാട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now