ഡെര്‍ബിഷെയറിനെതിരെ സസക്സിനായി പുറത്താകാതെ 104 റണ്‍സ്

Cheteshwar Pujara century
ചേതേശ്വര്‍ പൂജാരSource by : ട്വിറ്റര്‍
Last Updated :5 May 2024, 11:52 am IST

News Now

ലണ്ടന്‍: ഇന്ത്യന്‍ ക്ലാസിക്ക് ടെസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പൂജാരയ്ക്ക് കൗണ്ടിയില്‍ സെഞ്ച്വറി. ഡെര്‍ബിഷെയറിനെതിരായ പോരാട്ടത്തില്‍ താരം പുറത്താകാതെ 104 റണ്‍സെന്ന നിലയില്‍ ക്രീസില്‍ തുടുരന്നു. 167 പന്തുകള്‍ നേരിട്ട് 10 ഫോറുകള്‍ സഹിതമാണ് പൂജാരയുടെ സെഞ്ച്വറി. രഞ്ജി ട്രോഫിയിലെ മിന്നും ഫോം താരം കൗണ്ടിയിലും തുടരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ശക്തമായ സാധ്യതയും താരം നിലനിര്‍ത്തി. കൗണ്ടിയില്‍ താരത്തിന്റെ ഒന്‍പതാം ശതകമാണിത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 64ാം സെഞ്ച്വറിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ മൂന്ന് ഇന്നിങ്‌സിലായി ഇംഗ്ലീഷ് മണ്ണില്‍ പൂജാരയുടെ റണ്‍ നേട്ടം ഇതോടെ 234 റണ്‍സിലെത്തി. താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ സസക്‌സ് ഒന്നാം ഇന്നിങ്‌സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെന്ന നിലയില്‍.

ഒന്നാം ഇന്നിങ്‌സില്‍ ഡെര്‍ബിഷെയറിന്റെ പോരാട്ടം 246 റണ്‍സില്‍ അവസാനിപ്പിച്ചാണ് സസക്‌സ് ഒന്നാം ഇന്നിങ്‌സ് തുടങ്ങിയത്. നിലവില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സസക്‌സിനു 111 റണ്‍സ് ലീഡ്. പൂജാരയ്‌ക്കൊപ്പം 18 റണ്‍സുമായി ജാക്ക് കാര്‍സനാണ് ക്രീസില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates