News Now
എയർ ഫ്രയർ ഉണ്ടോ? വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കല്ലേ
"നീ എന്റെ കൂടെ കിടക്കണം'; ആ സംവിധായകൻ പറഞ്ഞു, അതോടെ സിനിമയെ ഞാൻ വിട്ടു'; ദുരനുഭവം പറഞ്ഞ് നടി

പാലം കടന്നാല് കൊറിയയായി, അതിര്ത്തിയിലെ മൂന്നു കിമീ നീളമുള്ള പാലം തുറക്കാന് ചൈന

കൈയില് 1500 രൂപ ഉണ്ടോ?, ഡിസ്കൗണ്ട് കൂടാതെ ക്യാഷ്ബാക്കും; കെഎസ്എഫ്ഇ പിങ്ക് ചിട്ടിക്ക് തുടക്കമായി

കോപൻഹേഗൻ: ഫിന്ലന്ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്മാര്ക്ക് താരം ക്രിസ്റ്റ്യന് എറിക്സണിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി മെഡിക്കല് റിപ്പോര്ട്ട്. ആശുപത്രിയിലേയ്ക്ക് മാറ്റിയ താരം അപകടനില തരണം ചെയ്തു. താരം പ്രതികരിക്കുന്നുണ്ടെന്ന് യുവേഫ ട്വിറ്ററിലൂടെ അറിയിച്ചു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എറിക്സണ് കണ്ണ് തുറന്നു നോക്കുന്ന ചിത്രം ഫുട്ബോള് ലോകത്തിന് ഏറെ ആശ്വാസകരമായിരുന്നു. വിഡിയോ കോളിലൂടെ സഹതാരങ്ങളോട് സംസാരിച്ച എറിക്സണ് മല്സരം തുടരാന് ആവശ്യപ്പെട്ടു. ഒന്നരമണിക്കൂറിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
Christian Eriksen has been transferred to the hospital and has been stabilized, according to a statement from UEFA. pic.twitter.com/tINHNzw74h
â SportsCenter (@SportsCenter) June 12, 2021
കളിയുടെ 42-ാം മിനിറ്റിലാണ് താരം ഗ്രൗണ്ടില് കുഴഞ്ഞുവീഴുന്നത്. ജോക്വം മെഹ്ലെയുടെ ത്രോ സ്വീകരിക്കാന് മുന്നിലേയ്ക്ക് വന്ന എറിക്സണ് പൊടുന്നനെ കുഴഞ്ഞുവീഴുന്നു. എതിർ താരങ്ങളുമായുള്ള കൂട്ടിയിടിയും ഇവിടെ ഉണ്ടായില്ല. ഓടിയെത്തിയ ക്യാപ്റ്റന് സൈമണ് കിയേര് എറിക്സന്റെ നാവ് ഉള്വലിഞ്ഞുപോകാതിരിക്കാന് ശ്രമിച്ചു.
Denmark and Finland fans came together to chant Christian Eriksen's name after the midfielder was taken to hospital during their Euro 2020 opener pic.twitter.com/l2Vm6o3BWx
â Soccer AM (@SoccerAM) June 12, 2021
15 മിനിറ്റുകള്ക്ക് ശേഷമാണ് താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവാനായത്. സഹതാരങ്ങള് പ്രാര്ത്ഥനയോടെ എറിക്സണ് ചുറ്റും കൂടിയിരുന്നു. ക്രിസ്റ്റ്യന് എന്ന് ഫിന്ലാന്ഡ് ആരാധകരും എറിക്സണെന്ന് ഡെന്മാര്ക്ക് ആരാധകരും ഗ്യാലറിയിലിരുന്ന് ആര്ത്തുവിളിച്ചുകൊണ്ടെയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

