
ആകെ സ്തംഭിച്ചു പോയതുകൊണ്ട് ഞാൻ ഇക്കാര്യം ആരോടും പറഞ്ഞില്ല

News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

കരിയറിന്റെ തുടക്കക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി നീതി ടെയ്ലർ. ആ കാരണം കൊണ്ടാണ് താൻ സിനിമാ രംഗം തന്നെ ഉപേക്ഷിച്ചതെന്നും നടി പറഞ്ഞു. തെലുങ്ക് സിനിമാ മേഖലയിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും നടി വെളിപ്പെടുത്തി. സംവിധായകന്റെ മോശം സമീപനം തന്നെ വല്ലാതെ മാനസികമായി തളർത്തിയെന്നും അവർ വെളിപ്പെടുത്തി.
താൻ അഭിനയിച്ച ആദ്യ തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ മറ്റൊരു സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഫോൺ വിളിക്കുകയായിരുന്നുവെന്ന് നീതി ഹോട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ പ്രൊഫഷണലായി തുടങ്ങിയ സംഭാഷണത്തിനിടെ, ഈ ചിത്രത്തിൽ അഭിനയിക്കണമെങ്കിൽ തന്നോടൊപ്പം കിടക്ക പങ്കിടേണ്ടി വരുമെന്ന് അയാൾ തുറന്നുപറഞ്ഞു.
ഇത് കേട്ട് ഞെട്ടിപ്പോയ താൻ ഉടൻ തന്നെ ഫോൺ കട്ട് ചെയ്യുകയും അയാളുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് ഈ സംഭവം താൻ അമ്മയെ വിളിച്ച് പറയുകയായിരുന്നുവെന്നും നീതി പറഞ്ഞു. സംവിധായകന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.
"എന്റെ ആദ്യ സിനിമ സംവിധാനം ചെയ്ത ആൾ, ആ ചിത്രം പൂർത്തിയായതിന് ശേഷം മറ്റൊരു സിനിമയ്ക്കായി എന്നെ വിളിച്ചു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, "പക്ഷേ, അതിനായി നീ എന്നോടൊപ്പം കിടക്കേണ്ടി വരും" എന്ന്. അപ്പോൾ എന്ത് ചെയ്യണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ എനിക്ക് മനസിലായില്ല.
ഞാൻ ഉടൻ തന്നെ കോൾ കട്ട് ചെയ്ത് അയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു. എന്നിട്ട് അമ്മയെ വിളിച്ച് ആ വൃദ്ധൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. മറ്റ് പെൺകുട്ടികളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നോട് എപ്പോഴാണ് അദ്ദേഹം അത്തരമൊരു നീക്കം നടത്തുകയെന്ന് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല.
അങ്ങനെയാണ് ഇനി ഒരിക്കലും സിനിമയിൽ അഭിനയിക്കില്ലെന്ന് ഞാൻ തീരുമാനിച്ചത്. ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു. ഞാൻ അദ്ദേഹത്തെ ബ്ലോക്ക് ചെയ്യുക മാത്രമാണ് ചെയ്തത്. ആകെ സ്തംഭിച്ചു പോയതുകൊണ്ട് ഞാൻ ഇക്കാര്യം ആരോടും പറഞ്ഞില്ല".- നീതി പറഞ്ഞു. 2012 ൽ പുറത്തിറങ്ങിയ 'മെം വയസുക്കു വച്ചാം' എന്ന തെലുങ്ക് സിനിമയിലൂടെയാണ് നീതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ത്രിനാഥ റാവു നക്കിന ആണ് ചിത്രം സംവിധാനം ചെയ്തത്. 2013 ൽ രാഹുൽ രവീന്ദ്രൻ നായകനായ പെല്ലി പുസ്തകം, 2014 ൽ 'ലവ് ഡോട്ട് കോം' എന്നീ ചിത്രങ്ങളിലാണ് നീതി നായികയായത്. ടെലിവിഷനിൽ തന്റെ കരിയർ തുടർന്നെങ്കിലും, ഈ മൂന്ന് തെലുങ്ക് പ്രൊജക്ടുകൾക്ക് ശേഷം നീതി ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവന്നില്ല. നിലവിൽ ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുകയാണ് നീതി.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Summary
Niti Taylor on her casting couch experience.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഷോയിൽ പറഞ്ഞതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച്, ഒരിക്കലും എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അല്ല'; വിവാദങ്ങളിൽ സഞ്ജയ് ദത്ത്

'ഞാനൊരു ചിൽ അമ്മയായിരിക്കും; പക്ഷേ എന്റെ അമ്മ എന്നെക്കുറിച്ച് വിചാരിച്ചിരിക്കുന്നത് അങ്ങനെയല്ല'



