
അര്‍ജന്റീനയോട് തോറ്റു; ഇന്ത്യ ഹോക്കി ലോകകപ്പില്‍ നിന്ന് പുറത്ത്
ഏഴാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ബെല്‍ജിയത്തെ നേരിടും

ആംസ്റ്റല്‍വീന്‍: പുരുഷ ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായി. പൂള് ഇയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ അര്‍ജന്റീനയോട് 3-5 എന്ന സ്കോറിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നങ്ങള്‍ അവസാനിച്ചത്. നെതര്‍ലന്‍ഡ്സിനെതിരെയുള്ള മുന്‍ മത്സരത്തിലെ തോല്‍വിക്കുശേഷം വമ്പന്‍ വിജയം തേടിയിറങ്ങിയ ഇന്ത്യന്‍ സംഘത്തിന് ആംസ്റ്റല്‍വീനിലെ വാഗനര്‍ സ്റ്റേഡിയത്തില്‍ വീണ്ടും തിരിച്ചടി നേരിടേണ്ടി വന്നു.
മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ മൂന്ന് ഗോളുകളാണ് പിറന്നത്. ക്യാപ്റ്റന്‍ ഹര്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിരോധവും കോച്ച് ക്രെയ്ഗ് ഫുള്‍ട്ടന്റെ തന്ത്രങ്ങളും തുടക്കത്തില്‍ വലിയ വെല്ലുവിളിയാണ് നേരിട്ടത്. കളി തുടങ്ങി 39-ാം സെക്കന്‍ഡില്‍ ജോക്വിന്‍ ടോസ്കാനിയുടെ ഗോളിലൂടെ അര്‍ജന്റീനയാണ് ആദ്യം ലീഡ് നേടിയത്. ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവുകള്‍ മുതലെടുത്ത അര്‍ജന്റീനയ്ക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് നിക്കോളാസ് ഡി ലാ ടോറെ ലീഡ് ഇരട്ടിയാക്കി (0-2). പതറാതെ പൊരുതിയ ഇന്ത്യയ്ക്കായി ഒമ്പതാം മിനിറ്റില്‍ സുഖ്ജീത് സിങ് മികച്ച ഫിനിഷിങ്ങിലൂടെ ആദ്യ ഗോള്‍ മടക്കി (1-2).
മത്സരത്തിന്റെ വഴിമാറിയത് രണ്ടാം പകുതിയിലാണ്. മൂന്നാം ക്വാര്‍ട്ടറില്‍ തോമസ് ഡൊമെനെ രണ്ട് ഗോളുകള്‍ കൂടി നേടി അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി. പിന്നാലെ നാലാം ക്വാര്‍ട്ടറില്‍ ലൂക്കാസ് ടോസ്കാനിയും ലക്ഷ്യം കണ്ടതോടെ സ്കോര്‍ 5-1 എന്ന നിലയിലായി. മത്സരത്തിന്റെ അവസാന രണ്ട് മിനിറ്റുകളില്‍ സുഖ്ജീത് സിങ്ങും ഹാര്‍ദിക് സിങ്ങും ഓരോ ഗോളുകള്‍ വീതം നേടി ഗോള്‍വ്യത്യാസം കുറച്ചെങ്കിലും അവ ആശ്വാസ ഗോളുകള്‍ മാത്രമായി ഒതുങ്ങി. തോല്‍വിയോടെ പൂള് ഇ-യില്‍ അവസാന സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ടൂര്‍ണമെന്റില്‍ ഇനി ഏഴാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ആതിഥേയരായ ബെല്‍ജിയത്തെ ഇന്ത്യ നേരിടും.
WHAT TO READ NEXT

2 ശതകങ്ങള്‍, 2 അര്‍ധ ശതകങ്ങള്‍; കൊളംബോയില്‍ ഇന്ത്യയുടെ 'റണ്‍മല'!
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
India vs Argentina, Hockey World Cup 2026: India Knocked Out As Argentina Deliver Humiliation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




