ഐപിഎല്ലിന് ഒരാഴ്ച മാത്രം മുന്‍പില്‍ നില്‍ക്കെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:59 am IST

News Now

മുംബൈ: ഐപിഎല്ലിന് ഒരാഴ്ച മാത്രം മുന്‍പില്‍ നില്‍ക്കെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത. ഐപിഎല്‍ ഒഴിഞ്ഞ ഗ്യാലറികള്‍ക്ക് നടുവിലായിരിക്കാന്‍ സാധ്യത. ഗ്യാലറികളിലേക്ക് കാണികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചേക്കും. 

മഹാരാഷ്ട്രയിലെ ഐപിഎല്‍ വേദികളില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാം എന്നായിരുന്നു ബിസിസിഐ നിര്‍ദേശം. എന്നാല്‍ കോവിഡ് നാലാം തരംഗത്തിന്റെ ഭീഷണി മുന്‍പില്‍ നില്‍ക്കുന്നതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാര്‍ കടുത്ത തീരുമാനം എടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 

ജാഗ്രത പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

യൂറോപ്യന്‍ രാജ്യങ്ങളിലും സൗത്ത് കൊറിയ, ചൈന എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി മിനിസ്റ്റര്‍ രാജേഷ് തോപ്പെ പറഞ്ഞു. 

ഇതനുസരിച്ച് ജാഗ്രത പാലിക്കാനും വേണ്ട നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ നിര്‍ദേശിച്ച് ജില്ലകള്‍ക്ക് തങ്ങള്‍ നിര്‍ദേശം നല്‍കി. ഐപിഎല്‍ മത്സരങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates