35 ഫോർ, 9 സിക്സ്, 83 പന്തിൽ 210 റൺസ്; വൈഭവിന്റെ അതേ 'വൈബ്' കൂട്ടുകാരനും!

14കാരൻ അയൻ രാജാണ് വൈഭവിനു പിന്നാലെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് കിടുക്കാച്ചി ബാറ്റിങുമായി കളം വാണത്

ayan raj with vaibhav
ayan rajx
Last Updated :12 June 2026, 7:10 pm IST
Edited by :രഞ്ജിത്ത് കാർത്തിക

പട്ന: വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്കു പിന്നാലെ ഇതാ ബിഹാറിൽ നിന്നു മറ്റൊരു പുത്തൻ അത്ഭുത ക്രിക്കറ്റ് ബാലൻ കൂടി. മുസഫർപുർ സ്വദേശിയായ 14കാരൻ അയൻ രാജാണ് വൈഭവിനു പിന്നാലെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് കിടുക്കാച്ചി ബാറ്റിങുമായി കളം വാണത്. ജില്ലാ അണ്ടർ‌ 16 ക്രിക്കറ്റ് പോരാട്ടത്തിൽ താരം വെറും 83 പന്തിൽ അടിച്ചുകൂട്ടിയത് 210 റൺസ്!

സംസ്കൃതി ക്ലബിനായി ക്രീസിലെത്തിയ താരം 35 ഫോറുകളും 9 സിക്സുകളുമാണ് തൂക്കിയടിച്ചത്. താരത്തിന്റെ മികവിൽ 30 ഓവറിൽ ടീം നേടിയത് 4 വിക്കറ്റ് നഷ്ടത്തിൽ 464 റൺസ്. വൈഭവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അയൻ. തകർപ്പൻ ഫോമിലുള്ള അയൻരാജ് വൈകാതെ ബിഹാർ ടീമിനായി അരങ്ങേറ്റ മത്സരം കളിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇതാദ്യമായല്ല അയൻ രാജ് ജില്ലാതല ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുന്നത്. കഴിഞ്ഞ വർഷം ഇതേ ക്ലബിനു വേണ്ടി അയൻരാജ് ട്രിപ്പിൾ സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ വർഷം മുസഫർപുരിൽ‌ നടന്ന ലീഗ് മത്സരത്തിൽ 134 പന്തുകളിൽ നിന്ന് 327 റൺസാണ് അയൻ രാജ് അടിച്ചത്.

ഐപിഎല്ലിൽ മിന്നും ഫോമിലാണ് വൈഭവ് ബാറ്റ് വീശിയത്. പിന്നാലെ താരത്തെ ഇന്ത്യൻ സീനിയർ ടീമിലേക്കും എടുത്തു. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന 37 വർഷത്തെ റെക്കോർ‍ഡ് തകർത്താണ് വൈഭവ് ടീമിലെത്തിയത്. നിലവിൽ വൈഭവ് ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ടീമുകൾക്കെതിരായ ത്രിരാഷ്ട്ര പരമ്പര കളിക്കാൻ ഇന്ത്യ എ ടീം ക്യാംപിലാണ്.

വ്യാഴാഴ്ച നടന്ന അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തിൽ താരം 22 പന്തുകൾ നേരിട്ട് 44 റൺസടിച്ചു പുറത്തായിരുന്നു. പരമ്പരയില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ പോരാട്ടത്തില്‍ വൈഭവ് 14 റൺസാണു സ്കോർ ചെയ്തത്.

News Now

Summary

Inspired by Vaibhav Sooryavanshi, his 14-year-old friend ayan raj smashes 210 in 83 balls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates