അനുവാദമില്ലാതെ ദേശീയ ടീം വിട്ടതിൽ നടപടി

Cristiano Ronaldo, Jorge Jesus
Cristiano Ronaldo, Jorge Jesus Source by : x
Last Updated :20 October 2026, 12:49 pm IST

News Now

ലിസ്ബന്‍: പരിശീലകന്‍ ജോര്‍ജ് ജീസസുമായുള്ള ഭിന്നതയെ തുടര്‍ന്നു ദേശീയ ക്യാംപ് വിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു മാസത്തെ സസ്‌പെന്‍ഷന്‍. 285 ഡോളർ (ഏതാണ്ട് 28,000 രൂപ) പിഴയും ശിക്ഷ വിധിച്ചു. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇതിഹാസ താരത്തിനെതിരെ നടപടിയെടുത്തത്. അന്വേഷണത്തിനൊടുവിലാണ് ശിക്ഷാ കാലാവധിയും പിഴയും തീരുമാനിച്ചത്. അനുവാദമില്ലാതെ ക്യാംപ് വിട്ടതിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ അച്ചടക്ക നടപടിയെന്നു ഫെഡറേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

സസ്പെൻഷൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ കാലാവധി സംബന്ധിച്ച് ഇപ്പോഴാണ് വിവരങ്ങൾ പുറത്തു വന്നത്. നടപടി വേണമെന്ന തീരുമാനത്തില്‍ ഫെഡറേഷന്റെ അച്ചടക്ക കൗണ്‍സില്‍ എത്തിയതിനു പിന്നാലെ തുടർ നടപടികൾ ആരംഭിച്ചു. സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ അനുസരിച്ച് ക്രിസ്റ്റ്യാനോയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. താരത്തിന്റെ മറുപടികളും കേട്ട ശേഷമാണ് ശിക്ഷ ഈ രീതിയിൽ നടപ്പാക്കാൻ തീരുമാനമായത്. താരം തന്റെ പിഴവ് മനസിലാക്കുകയും സംഭവത്തിൽ ക്ഷമാപണവും നടത്തിയതോടെയാണ് ശിക്ഷയിൽ ഇളവ് കിട്ടിയത്.

അന്താരാഷ്ട്ര ഇടവേളയില്‍ ഒരു നേഷന്‍സ് ലീഗ് മത്സരത്തില്‍ മാത്രമാണ് റൊണാള്‍ഡോ കളിച്ചത്. കോപ്പന്‍ഹേഗില്‍ നടന്ന ഡെന്‍മാര്‍ക്കിനെതിരെ പോര്‍ച്ചുഗല്‍ 4-2നു ജയിച്ച മത്സരത്തില്‍ പകരക്കാരനാക്കിയതില്‍ ചൊടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ക്യാംപ് വിട്ടത്. പിന്നാലെ അന്ന് സംഭവിച്ചക് വ്യക്തമാക്കി താരം രം​ഗത്തെത്തുകയും തെറ്റ് ഏറ്റ് പറയുകയും ചെയ്തു. സഹ താരങ്ങളോടും ആരാധകരോടും അദ്ദേഹം മാപ്പും പറഞ്ഞു. തനിക്ക് പിഴ ചുമത്തണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 160 അനുസരിച്ച് പതിവായി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരു കളിക്കാരന്‍ കൃത്യമായ ന്യായീകരണമില്ലാതെ പരിശീലന സെഷനിലോ മത്സരത്തിലോ ദേശീയ ടീമിന്റേയോ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്റേയോ മറ്റ് ഔദ്യോഗിക പരിപാടികളിലോ പങ്കെടുക്കാതിരിക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ പിഴയ്ക്കു പുറമെ ഒരു മാസം മുതല്‍ 6 മാസം വരെ സസ്‌പെന്‍ഷന്‍ ശിക്ഷയും നേരിടേണ്ടി വരും. ഇതിൽ ഒരു മാസത്തെ ശിക്ഷയാണ് ക്രിസ്റ്റ്യാനോയ്ക്ക് നിലവിൽ ലഭിച്ചത്. പുറമെ പിഴയും.

Summary

Cristiano Ronaldo's decision to walk out of Portugal's national team camp following a reported disagreement with coach Jorge Jesus has cost the superstar forward a 30-day suspension and a fine of €255 ($285), with the Portuguese Football Federation (FPF) describing the punishment as adequate and sufficient

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates