ഹിമാചലിനെതിരായ പോരാട്ടത്തില്‍ 18ാം ഫസ്റ്റ് ക്ലാസ് ശതകം

Sarfaraz Khan celebrating century
Sarfaraz KhanSource by : x
Last Updated :20 October 2026, 11:56 am IST

News Now

ബിലാസ്പുര്‍: അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഫോം ഔട്ടിനെ കാറ്റില്‍ പറത്തി വീണ്ടും സര്‍ഫറാസ് ഖാന്‍. രഞ്ജി പുതിയ സീസണിലെ ആദ്യ സെഞ്ച്വറി മുംബൈ താരം അടിച്ചെടുത്തു. ഹിമാചല്‍പ്രദേശിനെതിരായ പോരാട്ടത്തില്‍ സര്‍ഫറാസ് 154 റണ്‍സ് അടിച്ചെടുത്തു. 18ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് താരം കുറിച്ചത്.

228 പന്തില്‍ 11 ഫോറുകള്‍ സഹിതമാണ് സര്‍ഫറാസ് 154 അടിച്ചത്. ആകാഷ് ആനന്ദും സെഞ്ച്വറി നേടി (111) സര്‍ഫറാസിന്റെ സഹോദരന്‍ മുഷീര്‍ ഖാന്‍, ക്യാപ്റ്റന്‍ സിദ്ധേഷ് ലാഡ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കും ഇന്ത്യ എ ടീമിലേക്കും സര്‍ഫറാസിനെ പരിഗണിച്ചിരുന്നില്ല. അതിന്റെ നിരാശക്കിടെയാണ് ആഭ്യന്തര ക്രിക്കറ്റിലെ മികവ് സര്‍ഫറാസ് ആവര്‍ത്തിച്ചത്.

Summary

Sarfaraz Khan once again showed why he remains one of domestic cricket’s most reliable century-makers, bouncing back from a rare failure with an unbeaten hundred for Mumbai on Monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates