
News Now
മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

റിയാദ്: 40ാം വയസിലും ബൈസിക്കിള് ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്ഡോ. സൗദി പ്രോലീഗില് അല് ഖലീജിനെ ഒന്നിനെതിരെ നാല് ഗോളുകളുടെ തകര്പ്പന് ജയമാണ് അല് നസര് നേടിയത്. മത്സരത്തില് സൂപ്പര്താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ നേടിയ ബൈസിക്കിള് ഗോള് ആരാധക മനംകവര്ന്നു.
എതിര് ടീമിന്റെ പോസ്റ്റില് നിന്നും വായുവില് ഉയര്ന്നു ചാടിയ റൊണാള്ഡോ അത്ഭുതകരായി അല് ഖലീജ് ഗോള് കീപ്പര്ക്ക് ഒരു അവസരവും നല്കാതെ ലക്ഷ്യം കാണുകയായിരുന്നു റൊണാള്ഡോയുടെ 934ാം ഗോളായിരുന്നു ഇത്. 46 ഗോളുകള് കൂടി നേടിയാല് 1000 ഗോളുകളെന്ന പുത്തന് നാഴികക്കല്ല് സ്വന്തമാക്കാന് സാധിക്കും.
മത്സരത്തില് റൊണാള്ഡോക്ക് പുറമെ ജാവോ ഫെലിക്സ്, സാദിയോ മാനേ, വെസ്ലി എന്നിവരാണ് അല് നസറിനായി ഗോളുകള് സ്കോര് ചെയ്തത്. മുറാദ് അല് ഹവ്സാവിയാണ് അല് ഖലീജിനായി ആശ്വാസ ഗോള് കണ്ടെത്തിയത്. ഇഞ്ചുറി ടൈമില് അല് ഖലീജ് താരം ദിമിട്രിയോസ് കോര്ബെലിസ് ചുവപ്പ് കാര്ഡ് കണ്ട് പുറത്താവുകയും ചെയ്തു.
ലീഗില് വിജയക്കുതിപ്പ് തുടരുകയാണ് അല് നസര്. ലീഗില് ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് അല് നസര് കുതിക്കുന്നത്.
Summary
Cristiano Ronaldo scores from a bicycle kick for Al-Nassr in Saudi league
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

