
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

ധാക്ക: ഇംഗ്ലണ്ട് താരം ഷാര്ലറ്റ് ഡീനിനെ ദീപ്തി ശര്മ മങ്കാദിങ് ചെയ്തതിനെ ചൊല്ലിയുള്ള വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ ഏഷ്യാ കപ്പിനായി ബംഗ്ലാദേശിലേക്കാണ് ഇന്ത്യ നേരെ പോയത്. ഇവിടെ ആദ്യ മത്സരത്തില് ദീപ്തി ശര്മ പന്തെറിയുമ്പോള് ലങ്കന് താരം സ്വീകരിച്ച മുന്കരുതലാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാവുന്നത്.
ക്രീസിനുള്ളിലേക്ക് കയറിയാണ് ഇന്ത്യന് സ്പിന്നര് ദീപ്തി ശര്മ പന്തെറിയുമ്പോള് ലങ്കന് താരം നില്ക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വൈറലായി കഴിഞ്ഞു. മങ്കാദിങ് റണ്ഔട്ട് ആയി കണക്കാക്കാം എന്ന നിയമം നിലനില്ക്കെയും ഇംഗ്ലണ്ട് കളിക്കാരുള്പ്പെടെ ദീപ്തിക്കെതിരെ തിരിഞ്ഞിരുന്നു.
Deepti Sharma ka khauf pic.twitter.com/iPmTMyDcPh
â Darshan Sheth (@_darsh45) October 1, 2022
ഏഷ്യാ കപ്പില് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയപ്പോള് ശ്രീലങ്കയുടെ രണ്ട് വിക്കറ്റാണ് ദീപ്തി ശര്മ വീഴ്ത്തിയത്. ജെമിമയുടെ അര്ധ ശതകത്തിന്റെ ബലത്തില് ഇന്ത്യ മുന്പില് വെച്ച 151 റണ്സ് പിന്തുടര്ന്ന ശ്രീലങ്ക 18.2 ഓവറില് ഓള്ഔട്ടായി.
Deepti Sharma has become a threar to the batter#feardeeptisharma pic.twitter.com/QkBGEv4xVz
â Tamjid Ahmed (@Tamjidtam17) October 1, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


