
വാന്‍ഡറേഴ്സിലെ തോല്‍വി, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റില്‍ ഇന്ത്യക്ക് തിരിച്ചടി
വാന്‍ഡറേഴ്സ് ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ മുന്നേറി സൗത്ത് ആഫ്രിക്ക
ജോഹന്നാസ്ബര്‍ഗ്: വാന്‍ഡറേഴ്സ് ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ മുന്നേറി സൗത്ത് ആഫ്രിക്ക. പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്ന സൗത്ത് ആഫ്രിക്ക അഞ്ചാമത് എത്തി.
50 പെര്‍സന്റേജ് പോയിന്റ് ആണ് സൗത്ത് ആഫ്രിക്കയ്ക്കുള്ളത്. തോല്‍വിയോടെ ഇന്ത്യക്ക് 9.07 പെര്‍സന്റേജ് പോയിന്റ് നഷ്ടമായി. നാലാം സ്ഥാനത്താണ് ഇന്ത്യ. 55.21 പെര്‍സന്റേജ് പോയിന്റാണ് ഇന്ത്യക്കുള്ളത്. കേപ്ടൗണില്‍ നടക്കുന്ന മൂന്നാമത്തെ ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കിയാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ സൗത്ത് ആഫ്രിക്ക മറികടക്കും.
The #WTC23 standings after South Africa's historic win over India pic.twitter.com/4OFegawy7F
â ICC (@ICC) January 6, 2022
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസ്ട്രേലിയ മുന്പില്
ഓസ്ട്രേലിയയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്പില് നില്‍ക്കുന്നത്. രണ്ടാമത് ശ്രീലങ്കയും 100 പെര്‍സന്റേജ് പോയിന്റാണ് ഇവര്‍ക്കുള്ളത്. പാകിസ്ഥാനാണ് ഇന്ത്യക്ക് മുന്പില് മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് ആണ് ഏറ്റവും അവസാനം.
വാന്‍ഡറേഴ്സില്‍ നാലാം ദിനം മോശം കാലാവസ്ഥ കളി തടസപ്പെടുത്തിയെങ്കിലും ജയത്തിലേക്ക് എത്താന്‍ അതും സൗത്ത് ആഫ്രിക്കയ്ക്ക് തടസമായില്ല. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക നാലാം ദിനം ചെയ്സിങ് തുടങ്ങിയത്. വാന്‍ഡറേഴ്സിലെ മൂടിക്കെട്ടിയ കാലാവസ്ഥയിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആതിഥേയരെ അലോസരപ്പെടുത്താനായില്ല. നാലാം ദിനം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൗത്ത് ആഫ്രിക്ക ജയം തൊട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

Related News


Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ
